മഴമേഘം
-----
മിഴിനീരുതൂകിയ ശ്യാമ മനോഹരി ...
തെളിനീരായ് ഒഴുകീ വീണ്ടും പുഴയിൽതാഴെപ്പതിച്ചൊരു മഴയുടെ നിറവിൽ
ദുഃഖങ്ങളെല്ലാം മറക്കുന്നു നീയും !
മിഴിനീരു നീക്കി ഹൃദയാനുരാഗം ...
മൊഴിമാറിനിന്നു വഴിദൂരെയായി
വിരിയുന്നുവോ വീണ്ടും കൊഴിയുന്നുവോ
ചിരി തൂകികുസുമങ്ങൾ നിന്നെയും നോക്കി ....
ഓരോ മഴത്തുള്ളി വീഴുന്ന നേരം
ഇതളിലെ രാഗങ്ങൾ പ്രണയാർദ്രമാവും ...
ഇരുളിന്റെ മറവിൽ വിരിയുന്ന പൂക്കൾ
പുലർക്കാലമായാൽ സുഗന്ധംപരത്തും !
ശ്രീദേവിനായർ
1 comment:
നന്നായിട്ടുണ്ട്
Post a Comment