പ്രിയപ്പെട്ട എന്റെ കൊച്ചു കൂട്ടുകാർക്കുവേണ്ടി
ശിശുദിനചിന്തകൾ
--------------------------
ശിശുവായിട്ടിരിക്കുവാൻ,
മോഹിച്ചു ഞാനിന്നു ശൈശവം
തന്നിലെ കളിക്കോപ്പുതേടുന്നു!
ശിഥിലമാം കൈവളപ്പൊട്ടുകൾ കൂട്ടി-
വച്ചിന്നും, അതിലൂടെനോക്കി
രസിക്കുന്നു !
കാണാത്ത സ്വപ്‌നങ്ങൾ
ഇന്നും ഉണരുന്നു ,കണ്ടതെല്ലാമെന്റെ
സങ്കല്പമാവുന്നു !
പാടവും തോടും പുഴയുംനദികളും,
പച്ചപുതച്ചൊരു മണ്ണിൻ മനവും,
ശൈശവകാലത്തെ ചിന്തകളായിന്നു ,
കൂടെചിരിച്ചു കളിച്ചീടുന്നു !
ശ്രീദേവിനായർ ......
No comments:
Post a Comment