നവവത്സരം ( ഗാനം )
------------------
നിലാവിന്റെ തേരിൽ ,മണിമഞ്ചലേറി ...
മയൂരമായ് നീ ,വിരുന്നിനെത്തീ ..
പുതുവർഷമായി വിരുന്നിനെത്തീ !
വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ ,
നിന്നെ വിവശയായ് ....
വീണ്ടും നോക്കി നിന്നു !
നിറമോലും പീലി വിടർത്തിയാടി ,
നീ മായാമയുരനടനമാടി ....
ഒരു പീലി മാത്രം നീ
എനിയ്ക്ക് നൽകൂ ,
എന്റെ ബാല്യത്തിൻ
സ്വപ്നത്തെ തിരിച്ചു നൽകൂ!
പകരം നിനക്ക് എന്തുവേണ്ടു?
എന്റെ മധുരിക്കും സങ്കൽപം
നിനക്ക് നല്കാം ,,,ഞാൻ
നിനക്ക് നല്കാം !
അതിൽ ,
ഏഴുനിറങ്ങളും കണ്ടു നില്ക്കാം.....
ഏഴായിരം സ്വപ്നകഥമെനയാം ....
വീണ്ടും വിടരുവാനാവുന്ന പൂക്കളെ ,
വീണടിയാതെനിനക്കു കാണാം !
തൂമഞ്ഞിൽ തുള്ളിയിൽ നമ്രമുഖികളാം ,
തുമ്പപ്പൂക്കളെ നിനക്ക് കാണാം ..
ഒരായിരം നോമ്പുകൾ നോറ്റപരിശുദ്ധ-
തുളസീചെടികളെനിനക്കു കാണാം !
എന്റെ പാദസരങ്ങളും പൊന്നരഞ്ഞാണവും,
പാതിവരച്ചൊരു മുഖപടവും,
പട്ടുപാവാടയും പച്ചമഷിത്തണ്ടും ,
പഴയൊരു സ്ലേറ്റും നിനക്കെടുക്കാം .....!.
പുസ്തകത്താ ളിന്നിടയിലെ നിന്നുടെ
സ്നേഹപ്പീലി നിന്നോർമ്മ ,
അതുമാത്രം മതി എന്നുടെ ബാല്യം,
എന്നെന്നും നിന്നെ ഓർമ്മിക്കാൻ !
ശ്രീദേവിനായർ
------------------
നിലാവിന്റെ തേരിൽ ,മണിമഞ്ചലേറി ...
മയൂരമായ് നീ ,വിരുന്നിനെത്തീ ..
പുതുവർഷമായി വിരുന്നിനെത്തീ !
വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ ,
നിന്നെ വിവശയായ് ....
വീണ്ടും നോക്കി നിന്നു !
നിറമോലും പീലി വിടർത്തിയാടി ,
നീ മായാമയുരനടനമാടി ....
ഒരു പീലി മാത്രം നീ
എനിയ്ക്ക് നൽകൂ ,
എന്റെ ബാല്യത്തിൻ
സ്വപ്നത്തെ തിരിച്ചു നൽകൂ!
പകരം നിനക്ക് എന്തുവേണ്ടു?
എന്റെ മധുരിക്കും സങ്കൽപം
നിനക്ക് നല്കാം ,,,ഞാൻ
നിനക്ക് നല്കാം !
അതിൽ ,
ഏഴുനിറങ്ങളും കണ്ടു നില്ക്കാം.....
ഏഴായിരം സ്വപ്നകഥമെനയാം ....
വീണ്ടും വിടരുവാനാവുന്ന പൂക്കളെ ,
വീണടിയാതെനിനക്കു കാണാം !
തൂമഞ്ഞിൽ തുള്ളിയിൽ നമ്രമുഖികളാം ,
തുമ്പപ്പൂക്കളെ നിനക്ക് കാണാം ..
ഒരായിരം നോമ്പുകൾ നോറ്റപരിശുദ്ധ-
തുളസീചെടികളെനിനക്കു കാണാം !
എന്റെ പാദസരങ്ങളും പൊന്നരഞ്ഞാണവും,
പാതിവരച്ചൊരു മുഖപടവും,
പട്ടുപാവാടയും പച്ചമഷിത്തണ്ടും ,
പഴയൊരു സ്ലേറ്റും നിനക്കെടുക്കാം .....!.
പുസ്തകത്താ ളിന്നിടയിലെ നിന്നുടെ
സ്നേഹപ്പീലി നിന്നോർമ്മ ,
അതുമാത്രം മതി എന്നുടെ ബാല്യം,
എന്നെന്നും നിന്നെ ഓർമ്മിക്കാൻ !
ശ്രീദേവിനായർ
2 comments:
നവവത്സരഗാനം അസ്സലായി.
പുതുവത്സരാശംസകൾ!/!/!/!/!/!/!/!/!
ആശംസകൾ
Post a Comment