തണൽമരം
-------------------
മുൻപേ ചിരിച്ചോരു അന്പിൻ മുഖങ്ങളിൽ ,
പിന്നെ ഞാൻ കണ്ടതോ ക്രോധമുഖം ..
സ്നേഹത്തിന് പാലാഴിതീരത്ത് കണ്ടത്
മോഹവായ്‌പിന്റൊരു നഷ്ടബോധം ,,,
എന്തെന്നറിയാതെ നാലുപാടും നോക്കി ,
നന്നേ പകച്ചുഞാൻ ഉള്ളിലായി ..
ഒട്ടല്ലാ കൗതുകം എൻ മനസ്സാക്ഷിതൻ
മൗനം തെരഞ്ഞതിൻ പൊരുളറിയാൻ !
ചാരത്തണയ്ക്കുവാൻ മെല്ലെത്തലോടുവാൻ ,
ആ മാറിലെന്നുംഅഭയം വേണം .
ജന്മജന്മാന്തരപുണ്യകർമ്മങ്ങൾക്കായ്
എന്നുമീ ജന്മത്തിൽ രക്ഷകനായ് ....!
കാമവും ക്രോധവും പിരിയാത്തോരീ ജന്മ ,
ലോകത്തകമ്പടി ആകവേണം
എങ്ങിരുന്നാലും നിൻപദനിസ്വനം
കേൾക്കുവാനായ് എൻ മനം കൊതിക്കും!
"വർഷങ്ങളേറെപ്പിരിയാതിരിക്കണം
പിരിയുന്നതും ഒപ്പംകർമ്മഫലം !
പിരിയാൻ തുടങ്ങുമ്പോഴുംനിറകണ്ണാൽ
കുങ്കുമം ചാർത്താൻ നിൻകൈകൾ വേണം!"
പട്ടം ശ്രീദേവിനായർ
-------------------
മുൻപേ ചിരിച്ചോരു അന്പിൻ മുഖങ്ങളിൽ ,
പിന്നെ ഞാൻ കണ്ടതോ ക്രോധമുഖം ..
സ്നേഹത്തിന് പാലാഴിതീരത്ത് കണ്ടത്
മോഹവായ്‌പിന്റൊരു നഷ്ടബോധം ,,,
എന്തെന്നറിയാതെ നാലുപാടും നോക്കി ,
നന്നേ പകച്ചുഞാൻ ഉള്ളിലായി ..
ഒട്ടല്ലാ കൗതുകം എൻ മനസ്സാക്ഷിതൻ
മൗനം തെരഞ്ഞതിൻ പൊരുളറിയാൻ !
ചാരത്തണയ്ക്കുവാൻ മെല്ലെത്തലോടുവാൻ ,
ആ മാറിലെന്നുംഅഭയം വേണം .
ജന്മജന്മാന്തരപുണ്യകർമ്മങ്ങൾക്കായ്
എന്നുമീ ജന്മത്തിൽ രക്ഷകനായ് ....!
കാമവും ക്രോധവും പിരിയാത്തോരീ ജന്മ ,
ലോകത്തകമ്പടി ആകവേണം
എങ്ങിരുന്നാലും നിൻപദനിസ്വനം
കേൾക്കുവാനായ് എൻ മനം കൊതിക്കും!
"വർഷങ്ങളേറെപ്പിരിയാതിരിക്കണം
പിരിയുന്നതും ഒപ്പംകർമ്മഫലം !
പിരിയാൻ തുടങ്ങുമ്പോഴുംനിറകണ്ണാൽ
കുങ്കുമം ചാർത്താൻ നിൻകൈകൾ വേണം!"
പട്ടം ശ്രീദേവിനായർ