നീയും ഞാനും
--------------------
പാതിമറഞ്ഞൊരു പകലാണ് നീ
മൂടിമറഞ്ഞൊരു അഴലാണ് ഞാൻ....
എന്നിൽ വീണടിയുന്നു പ്രകൃതിയും പ്രപഞ്ചവും ,
സ്വപ്ങ്ങളെന്നുംഅകലെയായ്മറയുന്നു ...
പൊട്ടിയകൈവളത്തുണ്ടുകളിൽ ഒരു
ചിത്രം ഒളിപ്പിച്ച് ഞാൻ ഒളിഞ്ഞു നോക്കി ...
അതുബാലചാപല്യമോ കൗമാരസ്വപ്നമോ ?
യൗവ്വനകാന്തിതൻ ശിഷ്ടങ്ങളോ ?
വാർദ്ധക്യമെന്നെ തൊട്ടുതലോടാതെ
ഓടിയൊളിക്കുമോ അനന്തയിൽ ?
അർദ്ധനാരീശ്വര സന്നിധി തോറുമെൻ
ആത്മാവ് കേഴുന്നോ മോക്ഷത്തിനായ്
ഒരായിരം വർഷമീ ഭുമിയിൽ സ്നേഹത്തിൻ .
ചാരുശില്പമായ് ഞാൻ മാറിയെങ്കിൽ
എന്നിലെയാത്മാവിൻ അന്തർഗ്ഗതമെന്നും
നിഷ്കാമ മോക്ഷത്തെ കാമിച്ചേനേ ...!
പട്ടം ശ്രീദേവിനായർ
--------------------
പാതിമറഞ്ഞൊരു പകലാണ് നീ
മൂടിമറഞ്ഞൊരു അഴലാണ് ഞാൻ....
എന്നിൽ വീണടിയുന്നു പ്രകൃതിയും പ്രപഞ്ചവും ,
സ്വപ്ങ്ങളെന്നുംഅകലെയായ്മറയുന്നു ...
പൊട്ടിയകൈവളത്തുണ്ടുകളിൽ ഒരു
ചിത്രം ഒളിപ്പിച്ച് ഞാൻ ഒളിഞ്ഞു നോക്കി ...
അതുബാലചാപല്യമോ കൗമാരസ്വപ്നമോ ?
യൗവ്വനകാന്തിതൻ ശിഷ്ടങ്ങളോ ?
വാർദ്ധക്യമെന്നെ തൊട്ടുതലോടാതെ
ഓടിയൊളിക്കുമോ അനന്തയിൽ ?
അർദ്ധനാരീശ്വര സന്നിധി തോറുമെൻ
ആത്മാവ് കേഴുന്നോ മോക്ഷത്തിനായ്
ഒരായിരം വർഷമീ ഭുമിയിൽ സ്നേഹത്തിൻ .
ചാരുശില്പമായ് ഞാൻ മാറിയെങ്കിൽ
എന്നിലെയാത്മാവിൻ അന്തർഗ്ഗതമെന്നും
നിഷ്കാമ മോക്ഷത്തെ കാമിച്ചേനേ ...!
പട്ടം ശ്രീദേവിനായർ
No comments:
Post a Comment