തിരുവാതിര
..
എന്നെ മറക്കാത്ത ഓർമ്മയുമായ്
തിരുവാതിര രാത്രി വീണ്ടുമെത്തി ....
ആനന്ദ ഭൈരവി പാടി നിന്നു ..
അവൾ ആകാശനീലിമ നോക്കി നിന്നു
ആയിരം പൗർണ്ണമി ഉദിച്ച പോലെ
അരുമയായ് നിന്നവൾ നടനമാടി,,,
ചാരുതയേറിയ ചുവടുവച്ചു ഒപ്പം
സഖി മാരുമായൊത്തു കളിപറഞ്ഞു ...
ഒരു രാത്രി ദേവനോടൊത്ത് നിൽക്കാൻ
മനസ്സിലൊരായിരം വ്രതങ്ങൾ നോറ്റു
അഷ്ട മംഗല്യവും കളഭക്കുറിയും
പുളിയിലക്കരമുണ്ടും ദശപുഷ്പ വും
നടനകാന്തി നിന്നിൽ ജ്വലനമാക്കി
പ്രിയസമാഗമ മോഹമുണർത്തി ...
.പട്ടം ശ്രീദേവിനായർ
..
എന്നെ മറക്കാത്ത ഓർമ്മയുമായ്
തിരുവാതിര രാത്രി വീണ്ടുമെത്തി ....
ആനന്ദ ഭൈരവി പാടി നിന്നു ..
അവൾ ആകാശനീലിമ നോക്കി നിന്നു
ആയിരം പൗർണ്ണമി ഉദിച്ച പോലെ
അരുമയായ് നിന്നവൾ നടനമാടി,,,
ചാരുതയേറിയ ചുവടുവച്ചു ഒപ്പം
സഖി മാരുമായൊത്തു കളിപറഞ്ഞു ...
ഒരു രാത്രി ദേവനോടൊത്ത് നിൽക്കാൻ
മനസ്സിലൊരായിരം വ്രതങ്ങൾ നോറ്റു
അഷ്ട മംഗല്യവും കളഭക്കുറിയും
പുളിയിലക്കരമുണ്ടും ദശപുഷ്പ വും
നടനകാന്തി നിന്നിൽ ജ്വലനമാക്കി
പ്രിയസമാഗമ മോഹമുണർത്തി ...
.പട്ടം ശ്രീദേവിനായർ
No comments:
Post a Comment