Saturday, February 18, 2017


നിനക്കായ്
------------------


പ്രിയതെ  നിനക്കായ്  വിരിയുന്നപൂക്കൾ
വിതുമ്പും പ്രകാശം ഇന്നെൻ  പ്രസാദം ...

തിരി നീട്ടി നിന്നു  ചിരിക്കുന്ന സൂര്യൻ,
തെളിക്കും  പൊൻ കതിർ
എന്നുംവിളക്കായ്

മനസ്സിൻ  നിലാവത്ത് നമുക്കൊന്നിരിക്കാം
മാനത്തെ നക്ഷത്ര കൂട്ടരെക്കാണാം ,

ആശയും ആശാകിരണവും പതിവുപോൽ
ജാലകവാതിലിൽ  മുട്ടിവിളിക്കാം !

പ്രണയ മനോഹര ഗീതങ്ങൾ നിൻ ചുണ്ടിൽ 
പ്രേമപരാഗമായ് ഉതിർനിന്നു വീഴാം !....

വ്യർത്ഥമാം ചിന്തകൾ എന്നും സന്ധ്യതൻ 
കുങ്കുമച്ചോപ്പിൽ  നിഴൽ   വീണ്ടും വിരിക്കാം..

 കുങ്കുമമില്ലാത്ത സന്ധ്യതൻ നെറ്റിമേൽ
എന്നും പ്രേമത്തിൻ   തിലകം  ..
ഞാൻ   ചാർത്താം !

പട്ടംശ്രീദേവിനായർ 

1 comment:

Unknown said...

മനമകതാരില്‍ മൈനകളുണര്‍ന്നു മാനത്തൊന്നായ് മഴവില്ലുകുുലച്ചു.

രവി കണ്ടയത്ത്.