ലക്ഷാര്‍ച്ചന നടതുറന്നു,എന്റെ
ലക്ഷ്മീകാന്തനെ കണ്ടുനിന്നു;
ലക്ഷ്മീപതീയെന്നെ അനുഗ്രഹിച്ചൂ,
എന്നന്തരംഗം പുളകിതയായ്....
അനന്തശായീ ശ്രീപത്മനാഭന്‍
അന്തരംഗേയെന്നെയനുഗ്രഹിച്ചൂ
അന്തരാത്മാവില്‍ മൊഴിഞ്ഞതെല്ലാം;
അത്മാവിലെന്നും അനുഗ്രഹമായ്...
ശ്രീചക്രധാരീശ്രീപത്മനാഭാ..
പത്മതീര്‍ത്ഥത്താലുള്ളത്തെനീ,
തൊട്ടുണര്‍ത്തീ,അനുഗ്രഹിച്ചു...!എന്നും
ദേവ ദേവാഎന്നില്‍ കൃപചൊരിയൂ......
ശ്രീദേവിനായര്‍ .