ലക്ഷാര്‍ച്ചന നടതുറന്നു,എന്റെ
ലക്ഷ്മീകാന്തനെ കണ്ടുനിന്നു;
ലക്ഷ്മീപതീയെന്നെ അനുഗ്രഹിച്ചൂ,
എന്നന്തരംഗം പുളകിതയായ്....
അനന്തശായീ ശ്രീപത്മനാഭന്‍
അന്തരംഗേയെന്നെയനുഗ്രഹിച്ചൂ
അന്തരാത്മാവില്‍ മൊഴിഞ്ഞതെല്ലാം;
അത്മാവിലെന്നും അനുഗ്രഹമായ്...
ശ്രീചക്രധാരീശ്രീപത്മനാഭാ..
പത്മതീര്‍ത്ഥത്താലുള്ളത്തെനീ,
തൊട്ടുണര്‍ത്തീ,അനുഗ്രഹിച്ചു...!എന്നും
ദേവ ദേവാഎന്നില്‍ കൃപചൊരിയൂ......
ശ്രീദേവിനായര്‍ .
4 comments:
നല്ല ഗാനം
(അന്തരംഗം പുളകിതയായി എന്ന പ്രയോഗത്തില്‍ ഒരു പിശക് ഇല്ലേ?
നല്ല കവിത.
ശുഭാശംസകൾ...
അജിത്,
പുളകിത ,എന്ന് ഉദ്ദേശിച്ചത് (മനസ്സ് രോമാഞ്ചപൂരിതമായി.അല്ലെങ്കില്‍
ആനന്ദമയമായീ..എന്ന അര്‍ത്ഥത്തിലാണ്.)
ഇതു എന്റെ ഒരു സി.ഡി.യിലെ ഗാനം ആണ്.
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍ .
സൌഗന്ധികം,
അഭിപ്രായത്തിനു നന്ദി.
സസ്നേഹം,
ശ്രീദേവി നായര്‍
Post a Comment