Saturday, February 20, 2016

ആറ്റുകാലമ്മയ്ക്ക്  പ്രണാമം
---------------------------------------
ആറ്റുകാൽ വാഴും അമ്മേ  ഭഗവതി
കാത്തരുളീടണേ  ഞങ്ങളെയും ....

ആധിയും വ്യാധിയും അകറ്റീടണേ അമ്മേ
അദിപരാശക്തി  ദേവി നീയേ .....

അല്ലലുകൾ താണ്ടി അജ്ഞതകൾ നീക്കി
അമ്മേ ഭഗവതി കാക്കണമേ ......

ദേവിയും നീ ദുർഗ്ഗയും  നീ  ശ്രീരുദ്രയും
 നീ ഭദ്രകാളിയും  നീ ......

ശ്രീപാർവ്വതി   നീ സരസ്വതി നീ ....
ദേവി രൂപങ്ങളിലെല്ലാം   നീയേ .....

ദേവീ ഭാവങ്ങളെല്ലാം   നിന്നിലായ് 
രൂപഭാവങ്ങളായ്  നിന്നിടുമ്പോൾ

അമ്മേ ഭഗവതി നിത്യകല്ല്യാണി
നിൻ  ചരണാംബുജം വണങ്ങിടുന്നേൻ ..
.
മംഗളരൂപിണീ മംഗല്യ കാരിണി
സർവ്വഭൂതാത്മജ ശിവങ്കരി നീ .....


ശ്രീദേവിനായർ


 

Thursday, January 14, 2016

 ശ്രീഅയ്യപ്പൻ
---------------------

ഹരിഹരപുത്രനേ ........ 
ശരണംപൊന്നയ്യപ്പാ .......
പമ്പാ നാഥാ ശരണം പൊന്നയ്യപ്പാ .....
അയ്യനേസ്വാമീ ..ശരണം പൊന്നയ്യപ്പാ ...

സ്വാമിയേ  ശരണം ശരണം പൊന്നയ്യപ്പാ  .... .....(.സ്വാമിയേ ശരണം )


ശരണം തരണേ ചരണം തന്നിൽ ...
ശരണം ശരണം സ്വാമീ ശരണം .....
മലകൾ താണ്ടി ഞങ്ങൾ വരുന്നൂ ....
ശബരീ വാസാ നിന്തിരു  മുന്നിൽ .....(.സ്വാമിയേ  ശരണം )


പാപ വിമോചന മരുളുക നാഥാ ...
എന്നും നിന്നിൽ   അഭയം തരണേ .....
കലികാലത്തിൻ ദോഷമകറ്റീ .....
നല്ലൊരു കാലം അരുളുക ദേവാ .,,,,.    

ശബരി   ഗിരീശ  കാക്കണമേ........  .
ശനിദോഷത്തെ  അകറ്റണമേ .....( സ്വാമിയേശരണം )

ശ്രീദേവിനായർ 

Wednesday, January 13, 2016



സ്വപ്നം ( ഗാനം )
------------
എന്റെ സ്വപ്നശകലമേ നിന്നെ
തെരഞ്ഞു ഞാൻ ,
അകലങ്ങളിലകലങ്ങളി
ലമലേ അലഞ്ഞു ഞാൻ ...!

അലിവായ് മനം അലയുന്നു
അകതാരിലായ് ,
അഴകേ നിന്നരികിൽ ഞാൻ
കാത്തു നില്ക്കാം .....!

ഉണരും വികാര മതിൽകെട്ടുകൾ,
തകരുന്നു തളരുന്നു ,
ശിഥില ങ്ങളായ്  ......

മനസ്സെന്ന മഹാശയൻ
മനസ്സാക്ഷിയെ ,
കാണാത്ത ചിന്തയിന്നു ,
സ്വപ്ന ങ്ങളായ് !

സ്വപ്നമെന്ന മോഹത്തെ
 കടമെടുക്കുവാൻ ഞാൻ
മനസ്സെന്ന ചിന്തയെ
  കടൽ കടത്തുന്നു !

ശ്രീദേവിനായർ     

Wednesday, December 30, 2015

നവവത്സരം  ( ഗാനം )
------------------
നിലാവിന്റെ തേരിൽ ,മണിമഞ്ചലേറി ...
മയൂരമായ് നീ ,വിരുന്നിനെത്തീ ..
പുതുവർഷമായി വിരുന്നിനെത്തീ !

വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ ,
നിന്നെ വിവശയായ് ....
വീണ്ടും നോക്കി നിന്നു !

നിറമോലും പീലി വിടർത്തിയാടി ,
നീ മായാമയുരനടനമാടി ....

ഒരു പീലി മാത്രം  നീ
എനിയ്ക്ക് നൽകൂ ,
എന്റെ ബാല്യത്തിൻ
സ്വപ്നത്തെ തിരിച്ചു നൽകൂ!


പകരം നിനക്ക് എന്തുവേണ്ടു?
എന്റെ മധുരിക്കും സങ്കൽപം
നിനക്ക് നല്കാം ,,,ഞാൻ
 നിനക്ക് നല്കാം !

അതിൽ ,
ഏഴുനിറങ്ങളും കണ്ടു നില്ക്കാം.....
ഏഴായിരം സ്വപ്നകഥമെനയാം ....
വീണ്ടും വിടരുവാനാവുന്ന പൂക്കളെ ,
വീണടിയാതെനിനക്കു കാണാം !

തൂമഞ്ഞിൽ തുള്ളിയിൽ നമ്രമുഖികളാം ,
തുമ്പപ്പൂക്കളെ നിനക്ക് കാണാം ..
ഒരായിരം നോമ്പുകൾ നോറ്റപരിശുദ്ധ-
തുളസീചെടികളെനിനക്കു കാണാം !


എന്റെ പാദസരങ്ങളും പൊന്നരഞ്ഞാണവും,
 പാതിവരച്ചൊരു  മുഖപടവും,
പട്ടുപാവാടയും പച്ചമഷിത്തണ്ടും ,
പഴയൊരു സ്ലേറ്റും നിനക്കെടുക്കാം .....!.

പുസ്തകത്താ ളിന്നിടയിലെ നിന്നുടെ
സ്നേഹപ്പീലി  നിന്നോർമ്മ ,
അതുമാത്രം മതി എന്നുടെ ബാല്യം,
എന്നെന്നും നിന്നെ ഓർമ്മിക്കാൻ !

ശ്രീദേവിനായർ 

Friday, December 25, 2015


തിരുവാതിര
-----------------
ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ച
തിരുവാതിര രാത്രി വിരുന്നു വന്നു ,
ഇന്നലെ വിരുന്നുവന്നു ....!

എന്റെ കണ്ണു പൊത്തി,
പിന്നെ കരം കവർന്നു
ശിവശക്തിയായി എന്റെ മുന്നിൽ  വന്നു !...


മനസ്സില് ഞാൻ കരുതിവച്ചതൊക്കെ
എന്റെ ദേവനു മുന്നിൽ  പകുത്തുനൽകീ
ഞാൻ ദേവന്റെ മുന്നിൽകൈ  കൂപ്പിനിന്നു! .

അഷ്ടമംഗല്യമായ്  കളഭക്കുറി തൊട്ട്
പുളിയിലക്കരചുറ്റി  നോമ്പെടുത്തു   ഞാൻ
പിച്ചകപൂമൊട്ടു കോർത്തെടുത്തു ,
എന്റെ ദേവന്റെ പാദത്തിൽ  കാഴ്ച്ചവച്ചു ...!

ഈറൻ മുടിയിൽ ..,,ദശപുഷ്പം ചൂടി ഞാൻ ,
തിരുവാതിരരാത്രി യെനോക്കി നിന്നു ...
ഒരു  കൂവളത്തില  ആയി ഞാൻ എന്നുടെ
മനസ്സുകൊണ്ടീശനെ വണങ്ങി നിന്നു


സഖികളെല്ലാം ആർത്തുചിരിച്ചെന്റെ  ,
ചുറ്റിലും കൂടി കളിപറഞ്ഞു ,
അവർ ചുവടുവച്ചു ,,,,,തിരുവാതിരപ്പാട്ടുപാടി
എന്റെ കവിളിൽ തലോടി പിരിഞ്ഞുപോയി !


ശ്രീദേവിനായർ
 

Thursday, December 24, 2015

ചിത്രം ( ഗാനം )
----------

മായാ ചിത്രമേ  എൻ -
വഴികളിലിന്നുവീണ്ടുമൊരു
സ്വപ്നരൂപമായ് നീ വന്നുവോ?

മഞ്ഞു പെയ്ത നിശീഥിനി
 നിശബ്ദമായി  മിഴികൂമ്പിയോ ?
ഒച്ചവയ്ക്കാതെ തളിർമേനിയിൽ - .
കുളിർകാറ്റു വീണുറങ്ങിയോ ?

പുലർ  ക്കാല മഞ്ഞിൻ കണ്ണീർത്തുള്ളി
നിൻ  ചുണ്ടിൽ ഒരിറ്റു തേനായ് തുളുമ്പിയോ ?
ഒരു  നിശാസമായ് സൂര്യ കിരണങ്ങൾ
തൻ ചുടു നെടുവീർപ്പിനുള്ളിൽ നീ
  വീണ്ടും ഉരുകി ത്തിളച്ചുവോ ?


മിഴിനീരടക്കും ത്രിസന്ധ്യയിന്നും,
സാന്ത്വന രാഗ കീർത്തനം ചൊല്ലിയോ ?
വിരുന്നെത്തും ചന്ദ്രനും നിന്നരികിൽ
നിശബ്ദനായി      വീണ്ടും നിന്നുവോ ?


ശ്രീദേവിനായർ 

Thursday, December 10, 2015

മനസ്സ്‌
-----------

ഒരു വിരൽപ്പാടു തലോടും ഹൃദയത്തെ ,
മറുവിരൽ കൊണ്ടു വിലക്കുന്ന മനസ്സേ ,...
ഒരു വാക്കോതുവാൻ കഴിയാതെ വീണ്ടും ,
ചിന്തകൾ  നിന്നെ കുത്തിനോവിച്ചോ !

മനസ്സെന്ന മാന്ത്രിക ക്കുതിരതൻ കാലുകൾ
ആഞ്ഞു കുതിക്കുന്നോ ദിനരാത്രങ്ങളിൽ ?
നഷ്ട ങ്ങളോ ജന്മ ലാഭങ്ങളോ ?
എന്തെന്നറിയാതെ അലയുന്നോ നിന്നിൽ ?


ശ്രീദേവിനായർ