Tuesday, March 31, 2009
അഗ്നി
അഗ്നിയുടെ ജ്വാലയില്‍,സത്യത്തില്‍,
ഉള്ളുനീറിതപിക്കാന്‍ ഒരുങ്ങിനിന്ന
എന്റെ ശരീരം, എന്നെകാമിച്ചിരുന്ന
കാഞ്ഞിരത്തിന്റെകള്ളക്കണ്ണുനീരിനുമുന്നില്‍ ,
എരിഞ്ഞടങ്ങാന്‍ ഒരുക്കമായിരുന്നില്ല!
അഗ്നിയുടെ പവിത്രതയില്‍,
ചന്ദനമുട്ടിയുടെ സ്നേഹം ഞാന്‍
തിരിച്ചറിഞ്ഞതു,അവന്റെകണ്ണുനീരിന്റെ
തെളിഞ്ഞ സത്യത്തിലായിരുന്നു.
പ്രണയത്തിന്റെ മൌനഭാഷകളിലായിരുന്നു!
ഉണങ്ങിയ വിറകുകൊള്ളികള്‍ക്ക്
എന്റെ സ്നേഹമയമായ ശരീരം
ഒരുതീപ്പൊരിക്കായിക്കേഴുന്നത് മനസ്സി
ലാക്കാന്‍ കഴിവില്ലായിരുന്നു!
തീവ്രമായ അനുരാഗം മനസ്സില്‍
സൂക്ഷിച്ചിരുന്ന എന്റെ പ്രിയചന്ദനമരം
എന്നെവെണ്ണീറാക്കാന്‍ കഴിയാതെ
കരയുന്നതു ഞാനറിയുന്നു..
ഒരിക്കലും തിരിച്ചറിയാതിരുന്ന അവന്റെ,
മാറില്‍ ചേര്‍ന്ന് ഭസ്മമാകാന്‍ ഇപ്പോള്‍
ഞാന്‍ കൊതിക്കുന്നു. അവനതിനു
കഴിയില്ലെന്നപൂര്‍ണ്ണ അറിവോടെ തന്നെ!
ശ്രീദേവിനായര്‍
Monday, March 30, 2009
ഓര്‍മ്മകള്‍
ഒരുനാളില്‍നീവരുമെന്നോര്‍ത്തുഞാ,നെന്നുടെ
പൂമുഖവാതില്‍ തുറന്നുവച്ചൂ..
കാത്തുനിന്നായിരംവട്ടംഞാന്‍ പിന്നെയോ
നിന്നെയും കാത്തുയീമാഞ്ചുവട്ടില്‍...
മനതാരില്‍കണ്ടതാമായിരംസ്വപ്നങ്ങള്‍....
മറവിയെത്തേടിപ്പുണര്‍ന്നുനിന്നു...
മറ്റാരുംകാണാതെകണ്ണുതുടച്ചൂഞാന്‍...
വിതുമ്പുംചുണ്ടുമറച്ചുവച്ചൂ...
മഴചാറുംനേരത്തുഞാനീമരച്ചോട്ടില്‍...
മാന്തളിര്‍മനസ്സുമായ്,കാത്തുനിന്നൂ..
പൊഴിയുന്നമാമ്പൂ,പോലെയെന്നുള്ളവും..
വെറുതേമോഹിച്ചൊരുമനസ്സുമായീ.....
ശ്രീദേവിനായര്‍
Friday, March 27, 2009
വേദാന്തം
എല്ലാവേദങ്ങളെയും,വേദാന്തങ്ങളെയും
കുടിയിറക്കി സ്വാതന്ത്ര്യം നേടാന്‍ ഞാന്‍,
സ്വയമൊരു വേദാന്തമായി!
എല്ലാനാമങ്ങളും ജപിക്കാനുള്ളതാണ്.
നാമങ്ങളില്‍ ഭഗവാന്‍ ഉണ്ടാവാന്‍
ഞാന്‍ മനസ്സിനെ വേദാന്തമാക്കി!
മനസ്സാകട്ടെ,തെറ്റുംശരിയും,
കറുപ്പും വെളുപ്പുംകൂട്ടിക്കിഴിച്ച്,
സത്യമേത് മിഥ്യയേത് എന്നറിയാതെ
കുഴഞ്ഞു.
വേദങ്ങളൊഴിഞ്ഞ മനസ്സിപ്പോള്‍
സ്വയം തീര്‍ത്ത കാരാഗൃഹങ്ങള്‍
മാത്രമാണ്.
മൂര്‍ച്ചയുള്ള വാക്കുകളെ മോഹിച്ചു.
സോപ്പുപോലെ അലിഞ്ഞത് കിട്ടി!
പശയുള്ള മനസ്സുകളെത്തേടി;
പായലുപോലെ തെന്നുന്നത് കിട്ടി!
സ്നേഹത്തെത്തേടി ശബ്ദകോശങ്ങളെ
പൂജിച്ചു.
ദൈവനിന്ദയെന്നുതോന്നിപ്പിച്ച
വാക്കുകളാണ് തേടി വന്നത്!
വേദങ്ങള്‍ ഓരോവഴിയിലും ഓരോ
സാരാംശമായി മാറുകയാണ്.
നിശ്ചിതാര്‍ത്ഥമല്ല;
നിയോഗമാണത്!
ശ്രീദേവിനായര്‍
നിനക്കായ്
ആത്മാവിന്നങ്കണമുറ്റത്തുഞാനന്ന്..
ആദ്യമായ്ക്കണ്ടു നിന്‍ രൂപം.
പിന്നെയെന്നാത്മാവുമായിനീ, നിത്യവും,
കണ്ണുനീര്‍വാര്‍ത്തുനിന്നു!
പ്രണയമോ,പ്രേമമോ,നൈരാശ്യമോ?
നീ,എന്തെന്നറിയാതെ നോക്കിനിന്നു...
ആടകളില്ലാതെയലങ്കാരമില്ലാതെ,
നിത്യവും നീവന്നു മുന്നില്‍നിന്നു!
ജാലകവാതിലിന്നുള്ളിലായ്നീ,അന്ന്...
ഞാനറിയാതെ കടന്നുവന്നു...
ആരുമറിയാതെ,വീണ്ടും മടങ്ങിനീ..
എന്നുള്ളില്‍ വച്ചൂ,ദുഃഖഭാരമെല്ലാം!
ശ്രീദേവിനായര്‍
ആദ്യമായ്ക്കണ്ടു നിന്‍ രൂപം.
പിന്നെയെന്നാത്മാവുമായിനീ, നിത്യവും,
കണ്ണുനീര്‍വാര്‍ത്തുനിന്നു!
പ്രണയമോ,പ്രേമമോ,നൈരാശ്യമോ?
നീ,എന്തെന്നറിയാതെ നോക്കിനിന്നു...
ആടകളില്ലാതെയലങ്കാരമില്ലാതെ,
നിത്യവും നീവന്നു മുന്നില്‍നിന്നു!
ജാലകവാതിലിന്നുള്ളിലായ്നീ,അന്ന്...
ഞാനറിയാതെ കടന്നുവന്നു...
ആരുമറിയാതെ,വീണ്ടും മടങ്ങിനീ..
എന്നുള്ളില്‍ വച്ചൂ,ദുഃഖഭാരമെല്ലാം!
ശ്രീദേവിനായര്‍
Wednesday, March 25, 2009
സുഖമല്ലേ?
കുരുക്കുത്തിമുല്ലേ,കുടമുല്ലേ....,
മനസ്സിന്റെ മുല്ലേ,സുഖമല്ലേ...?
മധുമാസരാവിന്‍,മനമല്ലേ....,
നീ,വിടരുന്നതെപ്പോള്‍ പറയില്ലേ?
വിഷുപ്പക്ഷി,രാവില്‍ തപസ്സല്ലേ?
വിഫലമായ് വീണ്ടും തേങ്ങില്ലേ?
വിഷാദം വിരല്‍ചൂണ്ടിനില്‍ക്കില്ലേ?
വിതുമ്പലായ് മോഹങ്ങള്‍ തീരില്ലേ?
വിരഹത്തിന്‍ നോവുകള്‍ മാറില്ലേ?
വിമലമായ് ഭാവങ്ങള്‍ വിടരില്ലേ?
വിഷുക്കൊന്നപ്പൂവുപോല്‍ ചിരിക്കില്ലേ?
വീണ്ടും സ്മരണകള്‍ ഉണരില്ലേ?
ശ്രീദേവിനായര്‍
മനസ്സിന്റെ മുല്ലേ,സുഖമല്ലേ...?
മധുമാസരാവിന്‍,മനമല്ലേ....,
നീ,വിടരുന്നതെപ്പോള്‍ പറയില്ലേ?
വിഷുപ്പക്ഷി,രാവില്‍ തപസ്സല്ലേ?
വിഫലമായ് വീണ്ടും തേങ്ങില്ലേ?
വിഷാദം വിരല്‍ചൂണ്ടിനില്‍ക്കില്ലേ?
വിതുമ്പലായ് മോഹങ്ങള്‍ തീരില്ലേ?
വിരഹത്തിന്‍ നോവുകള്‍ മാറില്ലേ?
വിമലമായ് ഭാവങ്ങള്‍ വിടരില്ലേ?
വിഷുക്കൊന്നപ്പൂവുപോല്‍ ചിരിക്കില്ലേ?
വീണ്ടും സ്മരണകള്‍ ഉണരില്ലേ?
ശ്രീദേവിനായര്‍
Sunday, March 22, 2009
യാഗാശ്വം
പറയാന്‍ മറന്ന കാര്യങ്ങള്‍,
പകരാന്‍ മടിച്ച വികാരങ്ങള്‍,
പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,
പതിവായീപലവട്ടമെന്നെപരവശയാക്കീ....!
അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ച
അഭിലാഷങ്ങള്‍,
അണയാതെ,അകലാതെ എന്നെ
അറിയുമ്പോള്‍,
പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍
പരിഭ്രമിയ്ക്കുന്നു!
ചെറുപ്പത്തിന്റെചുറുചുറുപ്പ്നഷ്ടപ്പെട്ട,
പ്രണയം കത്തിയമര്‍ന്ന,
ബന്ധങ്ങള്‍ ചിതലരിച്ച,
മജ്ജയും മാംസവും വിറങ്ങലിച്ച,
ഇന്നലെയുടെ രോമാഞ്ചമൊക്കെ
ഇന്നെന്റെ സ്വന്തമോ?പ്രണയമോ?
വിടര്‍ന്ന കണ്ണുകളില്‍ വിടരാത്ത
സങ്കല്പവും,
വിരിയാത്തചുണ്ടില്‍ വിരിഞ്ഞ
മന്ദഹാസവും,
അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെ
അലസമായ ആ,നടപ്പും,
എന്നുമെന്നെ പിന്തുടര്‍ന്നിരുന്ന ആ
സ്നേഹവായ്പും,പ്രതീക്ഷയും,
ഇന്നും ഞാന്‍ തിരിച്ചറിയുന്നു!
എന്നാല്‍,
നീ അശക്തനാണ്....
എന്നെ ചുബിക്കുവാന്‍,
എന്നെ സ്പര്‍ശിക്കുവാന്‍,
നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,
ഞാന്‍ കാണുന്നു!
അല്ലയോ,യാഗാശ്വമേ;
ഈയാഗ ഭൂമിയില്‍,
ഈശ്മ്ശാനഭൂമിയില്‍;
നീ,....നിന്റെ ഭാരമിറക്കിവയ്ക്കുക!
ഇനിയെങ്കിലും പഞ്ചഭൂതങ്ങളും
അലിഞ്ഞുചേരട്ടെ,ഈഭൂമിയില്‍,
വീണ്ടുംജനിയ്ക്കാം പുതിയൊരുജന്മമായീ..!
ശ്രീദേവിനായര്‍.
പകരാന്‍ മടിച്ച വികാരങ്ങള്‍,
പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,
പതിവായീപലവട്ടമെന്നെപരവശയാക്കീ....!
അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ച
അഭിലാഷങ്ങള്‍,
അണയാതെ,അകലാതെ എന്നെ
അറിയുമ്പോള്‍,
പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍
പരിഭ്രമിയ്ക്കുന്നു!
ചെറുപ്പത്തിന്റെചുറുചുറുപ്പ്നഷ്ടപ്പെട്ട,
പ്രണയം കത്തിയമര്‍ന്ന,
ബന്ധങ്ങള്‍ ചിതലരിച്ച,
മജ്ജയും മാംസവും വിറങ്ങലിച്ച,
ഇന്നലെയുടെ രോമാഞ്ചമൊക്കെ
ഇന്നെന്റെ സ്വന്തമോ?പ്രണയമോ?
വിടര്‍ന്ന കണ്ണുകളില്‍ വിടരാത്ത
സങ്കല്പവും,
വിരിയാത്തചുണ്ടില്‍ വിരിഞ്ഞ
മന്ദഹാസവും,
അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെ
അലസമായ ആ,നടപ്പും,
എന്നുമെന്നെ പിന്തുടര്‍ന്നിരുന്ന ആ
സ്നേഹവായ്പും,പ്രതീക്ഷയും,
ഇന്നും ഞാന്‍ തിരിച്ചറിയുന്നു!
എന്നാല്‍,
നീ അശക്തനാണ്....
എന്നെ ചുബിക്കുവാന്‍,
എന്നെ സ്പര്‍ശിക്കുവാന്‍,
നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,
ഞാന്‍ കാണുന്നു!
അല്ലയോ,യാഗാശ്വമേ;
ഈയാഗ ഭൂമിയില്‍,
ഈശ്മ്ശാനഭൂമിയില്‍;
നീ,....നിന്റെ ഭാരമിറക്കിവയ്ക്കുക!
ഇനിയെങ്കിലും പഞ്ചഭൂതങ്ങളും
അലിഞ്ഞുചേരട്ടെ,ഈഭൂമിയില്‍,
വീണ്ടുംജനിയ്ക്കാം പുതിയൊരുജന്മമായീ..!
ശ്രീദേവിനായര്‍.
Friday, March 20, 2009
ലക്ഷ്യം
ചിന്തകള്‍ക്ക്,ശരവേഗമുണ്ടായിരുന്നു!
മൂര്‍ച്ചയുണ്ടായിരുന്നു,
ലക്ഷ്യമുണ്ടായിരുന്നില്ല;
മോഹങ്ങള്‍ക്ക്,പ്രേമം ഉണ്ടായിരുന്നു!
നോവുകളുണ്ടായിരുന്നു;
ലക്ഷ്യമുണ്ടായിരുന്നു,
എന്നാല്‍ ,ചിന്തയുണ്ടായിരുന്നില്ല;
പ്രണയത്തിന് തുടക്കവും ഒടുക്കവുമില്ലായിരുന്നു!
എന്നാല്‍ വീഥികള്‍ വിജനവും,
ദുര്‍ഘടവുമായിരുന്നു;
പക്ഷേ,
ജീവിതത്തിന്,ഇവയൊന്നും
പ്രശ്നമായിരുന്നില്ല!എന്നാല്‍,
മുന്നോട്ടുള്ള ഓരോ കുതിപ്പും;
നെടുവീര്‍പ്പുകളുടേയും,
ആകാംക്ഷയുടേയും,
സമ്മിശ്രമായ സങ്കോചങ്ങളായിരുന്നു!
പ്രകോപനങ്ങളുമായിരുന്നു!
ശ്രീദേവിനായര്‍
മൂര്‍ച്ചയുണ്ടായിരുന്നു,
ലക്ഷ്യമുണ്ടായിരുന്നില്ല;
മോഹങ്ങള്‍ക്ക്,പ്രേമം ഉണ്ടായിരുന്നു!
നോവുകളുണ്ടായിരുന്നു;
ലക്ഷ്യമുണ്ടായിരുന്നു,
എന്നാല്‍ ,ചിന്തയുണ്ടായിരുന്നില്ല;
പ്രണയത്തിന് തുടക്കവും ഒടുക്കവുമില്ലായിരുന്നു!
എന്നാല്‍ വീഥികള്‍ വിജനവും,
ദുര്‍ഘടവുമായിരുന്നു;
പക്ഷേ,
ജീവിതത്തിന്,ഇവയൊന്നും
പ്രശ്നമായിരുന്നില്ല!എന്നാല്‍,
മുന്നോട്ടുള്ള ഓരോ കുതിപ്പും;
നെടുവീര്‍പ്പുകളുടേയും,
ആകാംക്ഷയുടേയും,
സമ്മിശ്രമായ സങ്കോചങ്ങളായിരുന്നു!
പ്രകോപനങ്ങളുമായിരുന്നു!
ശ്രീദേവിനായര്‍
Subscribe to:
Posts (Atom)