ആത്മാവിന്നങ്കണമുറ്റത്തുഞാനന്ന്..
ആദ്യമായ്ക്കണ്ടു നിന് രൂപം.
പിന്നെയെന്നാത്മാവുമായിനീ, നിത്യവും,
കണ്ണുനീര്വാര്ത്തുനിന്നു!
പ്രണയമോ,പ്രേമമോ,നൈരാശ്യമോ?
നീ,എന്തെന്നറിയാതെ നോക്കിനിന്നു...
ആടകളില്ലാതെയലങ്കാരമില്ലാതെ,
നിത്യവും നീവന്നു മുന്നില്‍നിന്നു!
ജാലകവാതിലിന്നുള്ളിലായ്നീ,അന്ന്...
ഞാനറിയാതെ കടന്നുവന്നു...
ആരുമറിയാതെ,വീണ്ടും മടങ്ങിനീ..
എന്നുള്ളില്‍ വച്ചൂ,ദുഃഖഭാരമെല്ലാം!
ശ്രീദേവിനായര്‍
4 comments:
വന്നു...വായിച്ചു....
തരക്കേടില്ല.. :)
വന്നതും പോയതും അറീഞ്ഞില്ലാ ല്ലേ :)
:)
Post a Comment