ഏകാന്ത സന്ധ്യയെമിഴിനീരണിയിക്കും
ഏഴിലമ്പാലയ്ക്കും വേദനയോ?
വിതുമ്പുംവിരഹത്തിന്പാഴ്മൊഴിചാലിച്ച
പരിഭവംപൂണ്ടൊരുപൌര്ണ്ണമിയോ?
ചൊല്ലിപ്പിരിയുന്ന വിരഹിണിസന്ധ്യതന്
വിടരാന്‍ വിതുമ്പുംമധുമൊഴിയോ?
മാറില്‍ തലചായ്ച്ചുറങ്ങാന്‍ തുടങ്ങുന്ന
മാധുര്യമോലും കിനാവുകളോ?
അംബരചുംബികള്‍ എന്നുമെന്മോഹങ്ങള്..
ആകാശമുറ്റമെന് കാമനകള്‍...
അകലെ ചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍...
അകലം പാലിക്കുമെന്‍, സാന്ത്വനങ്ങള്‍!
4 comments:
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
ശ്രീനു,
നന്ദി..
കൊള്ളാം ചേച്ചി... വൃത്തം ഒപ്പിച്ചാണോ എഴുതുന്നത്...?
"ഏകാന്ത സന്ധ്യയെമിഴിനീരണിയിക്കും..........."
ethra manoharamaaya varikal
enikkum ingane ezhuthaan kazhinjirunnengil?!!!!!!!!!!!
Post a Comment