വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പം
വിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,
വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!
മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍
മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍
കഴിയട്ടെ!
നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നും
നഷ്ടപ്പെടാനില്ലെന്നും,നന്മയുടെ വിശുദ്ധിയില്‍
എന്നുമോര്‍ത്തിരിക്കാം!
വാനോളം ഉയര്‍ന്നാലും,വാതോരാതെ
പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെ
അലിയിച്ചെടുക്കാം.
വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!
ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍
ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍
ആത്മവഞ്ചന നടത്താതിരിക്കാം.
തിന്മയോട് കിന്നാരം പറയാതെ
നന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം
അവിടെ,
ആകാശത്തോളം അറിവുണ്ട്...
അകലാത്ത ബന്ധമുണ്ട്...
അലിയുന്ന മനസ്സുണ്ട്..
അടുക്കുന്ന ഹൃദയമുണ്ട്..
ആത്മചൈതന്യമുണ്ട്..
ആത്മരോഷംതകര്‍ക്കാത്ത,
ആത്മവിലാപം നടത്താത്ത,
ആരോരുമറിയാത്ത ആനന്ദവുമുണ്ട്!
അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു;
എന്നെയും,നിന്നെയും,നന്മയെന്ന നമ്മെയും!
എല്ലാസ്നേഹിതര്‍ക്കുംനവവത്സരാശംസകള്‍.
16 comments:
ദേവിയേച്ചീ, നന്മനിറഞ്ഞ പുതുവല്സരാശംസകള്.......
പുതുവല്സരാശംസകള്.......
പുതുവത്സരാശംസകള്‍!
ഈ വരികൾക്ക് പകരമായി എന്റെയും നവവത്സരാശംസകൾ
ചിത്രമെഴുത്തുപോലെ ചേതോഹരം...
പുതുവത്സരാശംസകള്‍...
എല്ലാ ബൂലോകര്‍ക്കും...
പ്രിയപ്പെട്ട,
മയില്‍പ്പീലി,
രസികന്‍,
ശ്രീ,
ഭൂമിപുത്രി,
രണ്‍ജിത്...
എല്ലാപേര്‍ക്കും നന്ദി.
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍
നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
പുതുവത്സരാശംസകൾ!
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....
പ്രിയപ്പെട്ട
ശ്രീനു,
മോഹന്‍,
രാമചന്ദ്രന്,
ഇആര്‍സി,
നരിക്കുന്നന്‍,
ശിവ...
എല്ലാപേര്‍ക്കും നന്ദി...
എന്റെയും
പുതുവത്സരാശംസകള്‍..!
സന്തോഷവും ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടേ ഈ പുതുവത്സരം!!
ആദര്‍ശ്,
തൂലികാജാലകം,
നന്ദി.....
Post a Comment