Wednesday, January 7, 2009

ആഗ്രഹം

പച്ചിലകളില്‍ പച്ചനിറംകാട്ടുമ്പോള്‍
ഓന്ത്,ആകാശത്തെനീലനിറത്തിലേയ്ക്ക്
മോഹത്തോടെ നോക്കുന്നു;
ആകാശത്തെത്താന്‍,എത്രയോസമയം!
എത്രയോദൂരം...

ആകാശമെന്നുതെറ്റിദ്ധരിച്ച്,പുകമറ
യില്‍ച്ചാടിയഓന്തിന്റെജഡം;
നിറങ്ങള്‍ക്കായിക്കൊതിക്കുന്നു!
അടുത്തജന്മംഅരണയെങ്കിലുമായെങ്കില്‍!

അപ്പോഴും,എന്നുംനഷ്ടങ്ങള്‍മാത്രം
അരണയ്ക്കും,സ്വന്തം...
കടിയ്ക്കാന്‍ ശ്രമിക്കാം,പക്ഷേ?
മറവിയെന്ന മടയന്‍,അരണയെ അവിടെയും
തോല്‍പ്പിക്കുന്നു!

ഇനിഅടുത്ത ജന്മത്തിലോ?
ആഗഹങ്ങള്‍ എത്രയോ,വിചിത്രം!

14 comments:

ഏ.ആര്‍. നജീം said...

:) malayalam font illathath kondaa

പകല്‍കിനാവന്‍ | daYdreaMer said...

ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ ...
നന്നായിരിക്കുന്നു ചേച്ചി... ആശംസകള്‍...

siva // ശിവ said...

ആഗ്രഹങ്ങള്‍ ഒരു നാളും അവസാനിക്കില്ല.....

SreeDeviNair.ശ്രീരാഗം said...

നജീം,

വളരെക്കാലത്തിനു
ശേഷം..?
കണ്ടതില്‍ സന്തോഷം..
വളരെനന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

അനുജന്,
വളരെ സന്തോഷം..

സ്വന്തം,
ചേച്ചി.

SreeDeviNair.ശ്രീരാഗം said...

ശിവ,
നന്ദി..

ബഷീർ said...

മനുഷ്യന്‍ പലപ്പോഴും ഓന്തിന്റെയും അരണയുടെയും ജന്മമായി മാറുകയാണു. മാറേണ്ടി വരുന്നു.

നല്ല വരികള്‍..ആശംസകള്‍ ചേച്ചീ

SreeDeviNair.ശ്രീരാഗം said...

ബഷീര്‍,

അഭിപ്രായംശരിയാണ്
നന്ദി....

സസ്നേഹം,
ചേച്ചി

Vinodkumar Thallasseri said...

ഓന്ത്‌ അടുത്ത ജന്‍മത്തില്‍ അരണയാവന്‍ കൊതിക്കുന്നു. പശു കൊതിക്കുന്നത്‌ കാളയാവാനായിരിക്കും, അല്ലേ ? പഴമ്പാട്ടുകാരന്‍

SreeDeviNair.ശ്രീരാഗം said...

Thallasseri,
അതില്‍ ഒരു
പന്തികേടുണ്ടല്ലോ?
ആണ്‍ ഓന്ത് അല്ലല്ലോ
അരണ!

പശു ചിലപ്പോള്‍
എരുമയാകാന്‍
കൊതിക്കാം..

അഭിപ്രായ
ത്തിന് നന്ദി
സസ്നേഹം,
ചേച്ചി..

Jayasree Lakshmy Kumar said...

ആശക്കുലകിൽ അളവുണ്ടാമോ?

നല്ല വരികൾ

SreeDeviNair.ശ്രീരാഗം said...

ലക്ഷ്മി,

വളരെ നന്ദി......

സസ്നേഹം,
ചേച്ചി

തേജസ്വിനി said...

അളവില്ലാത്ത ആശകള്‍ നന്നായി...നല്ല കവിത!!

SreeDeviNair.ശ്രീരാഗം said...

തേജസ്വിനി,
വളരെ നന്ദി..


സ്വന്തം,
ചേച്ചി