പച്ചിലകളില്‍ പച്ചനിറംകാട്ടുമ്പോള്‍
ഓന്ത്,ആകാശത്തെനീലനിറത്തിലേയ്ക്ക്
മോഹത്തോടെ നോക്കുന്നു;
ആകാശത്തെത്താന്‍,എത്രയോസമയം!
എത്രയോദൂരം...
ആകാശമെന്നുതെറ്റിദ്ധരിച്ച്,പുകമറ
യില്‍ച്ചാടിയഓന്തിന്റെജഡം;
നിറങ്ങള്‍ക്കായിക്കൊതിക്കുന്നു!
അടുത്തജന്മംഅരണയെങ്കിലുമായെങ്കില്‍!
അപ്പോഴും,എന്നുംനഷ്ടങ്ങള്‍മാത്രം
അരണയ്ക്കും,സ്വന്തം...
കടിയ്ക്കാന്‍ ശ്രമിക്കാം,പക്ഷേ?
മറവിയെന്ന മടയന്‍,അരണയെ അവിടെയും
തോല്‍പ്പിക്കുന്നു!
ഇനിഅടുത്ത ജന്മത്തിലോ?
ആഗഹങ്ങള്‍ എത്രയോ,വിചിത്രം!
14 comments:
:) malayalam font illathath kondaa
ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ ...
നന്നായിരിക്കുന്നു ചേച്ചി... ആശംസകള്‍...
ആഗ്രഹങ്ങള്‍ ഒരു നാളും അവസാനിക്കില്ല.....
നജീം,
വളരെക്കാലത്തിനു
ശേഷം..?
കണ്ടതില്‍ സന്തോഷം..
വളരെനന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
അനുജന്,
വളരെ സന്തോഷം..
സ്വന്തം,
ചേച്ചി.
ശിവ,
നന്ദി..
മനുഷ്യന്‍ പലപ്പോഴും ഓന്തിന്റെയും അരണയുടെയും ജന്മമായി മാറുകയാണു. മാറേണ്ടി വരുന്നു.
നല്ല വരികള്‍..ആശംസകള്‍ ചേച്ചീ
ബഷീര്‍,
അഭിപ്രായംശരിയാണ്
നന്ദി....
സസ്നേഹം,
ചേച്ചി
ഓന്ത് അടുത്ത ജന്‍മത്തില്‍ അരണയാവന്‍ കൊതിക്കുന്നു. പശു കൊതിക്കുന്നത് കാളയാവാനായിരിക്കും, അല്ലേ ? പഴമ്പാട്ടുകാരന്‍
Thallasseri,
അതില്‍ ഒരു
പന്തികേടുണ്ടല്ലോ?
ആണ്‍ ഓന്ത് അല്ലല്ലോ
അരണ!
പശു ചിലപ്പോള്‍
എരുമയാകാന്‍
കൊതിക്കാം..
അഭിപ്രായ
ത്തിന് നന്ദി
സസ്നേഹം,
ചേച്ചി..
ആശക്കുലകിൽ അളവുണ്ടാമോ?
നല്ല വരികൾ
ലക്ഷ്മി,
വളരെ നന്ദി......
സസ്നേഹം,
ചേച്ചി
അളവില്ലാത്ത ആശകള്‍ നന്നായി...നല്ല കവിത!!
തേജസ്വിനി,
വളരെ നന്ദി..
സ്വന്തം,
ചേച്ചി
Post a Comment