Sunday, March 1, 2009

അറിയാതെ

പരസ്പരം അറിയാതെ,പറയാതെ എത്രയോ
വര്‍ഷങ്ങള്‍!അതിനുമപ്പുറംതുടക്കവുമൊടുക്ക
വുമായ എത്രയോബന്ധങ്ങളുടെസ്വപ്നശരീരങ്ങള്‍!

മാംസബന്ധങ്ങള്‍ക്കതീതമായ,ഒരുബന്ധമുണ്ടെന്നും,
വികാരങ്ങള്‍ക്കപ്പുറംഒരു ജീവിതമുണ്ടെന്നും,
ശരീരങ്ങളുടെ ചേര്‍ച്ചയ്ക്കപ്പുറം മനസ്സറിയുന്ന
ഒരു മമതയുണ്ടെന്നും,മനസ്സിലാക്കിയ കാലങ്ങള്‍!


പ്രണയമെന്ന വാക്കിനോട് എന്താ,ഇത്രപേമം?
പലരും ചോദിച്ചതും സ്വയംചോദിച്ചതുമായ
ചോദ്യം!ഇല്ലേയില്ലാ..ഞാന്‍ പ്രണയിക്കുന്നില്ല;
ഒന്നിനേയും!

മുറ്റത്തെമുല്ലപ്പൂവിന്റെ മണവും,മാനത്തെ
ചന്ദ്രന്റെ പാല്‍നിലാവും,മത്തുപിടിപ്പിച്ച
രാത്രികളില്‍;മറക്കാന്‍ കഴിയാത്തപലതും
മറവിയെത്തേടിഅലയുകയായിരുന്നു!


6 comments:

പകല്‍കിനാവന്‍ | daYdreaMer said...

പ്രണയമെന്ന വാക്കിനോട് എന്താ,ഇത്രപേമം?
:)
കവിളില്‍ പ്രണയത്തിന്‍റെ ചുവപ്പ്
വാക്കുകളില്‍ നിറയെ പച്ച....

SreeDeviNair.ശ്രീരാഗം said...

കണ്ണുകളില്‍മേഘത്തിന്റെ,
നീല....
ചിന്തകളില്‍....?
അല്ലേ?
ഹാ...ഹാ....
ഇഷ്ടമായീ....വളരെ!

സ്വന്തം,
ചേച്ചി

the man to walk with said...

പ്രണയനീ നിറയുന്നത് ..
പുലര്‍കാറ്റ് തൊട്ടുണര്‍ത്തുന്ന പൂവുകളുടെ നനുത്ത സുഗന്ധമായി..
വിട പറഞ്ഞ രാത്രി പുല്‍നാമ്പുകളില്‍ ബാക്കിയാക്കിയ ആര്‍ദ്രതയുടെ തുള്ളികളായി ..
മഞ്ഞു തുള്ളികളില്‍ നൂറു രാജികള്‍ വിരിയിക്കും സുര്യരശ്മി ...
സുര്യശോഭയില്‍ വിരിയുന്ന താമരയിതളിന്റെ സ്പന്ദനം..
ശരത്കാല സന്ധ്യ കളില്‍ വിരുന്നെത്തുന്ന ചുവന്ന ചക്രവാളം പോലെ ..

SreeDeviNair.ശ്രീരാഗം said...

പ്രണയം സുന്ദരമാണ്..
ചിലപ്പോഴെല്ലാം...
ചിലര്‍ക്കുമാത്രം!

പുലര്‍ക്കാലസൂര്യനെ
പുണരുന്ന ,നേരവും...
ശരത്കാല സന്ധ്യയെ
കൊതിക്കുന്ന,നേരവും!

ഇഷ്ടമായീ..
നന്ദി

ശ്രീദേവിനായര്‍

nakkwt said...

ചേചി വീണ്ടും മനോഹരമായ കവിതകള്‍ എഴുതി നമ്മളെയെല്ലാം അമ്പരിപ്പിക്കുന്നു ....സുന്ദരമായ കവിത ...........................

Aluvavala said...

ശരിക്കും എനിക്കു മനസ്സിലായ നല്ല ഒരു സംഗതി....!
പക്ഷെ...."മാനത്തെ ചന്ദ്രന്റെ പാല്‍നിലാവും" ഒരപാകയുണ്ടോ?