Thursday, April 2, 2009
ചിത്രം
ചിത്രകാരന്റെ വിരലുകളില്‍ബ്രഷ്
സൌന്ദര്യരൂപങ്ങള്‍ വരച്ചുകൊണ്ടേ
യിരുന്നു!
ആവിരലുകളില്‍ മന്ദമായിത്തലോടി,
ഞാന്‍ ആമനസ്സ് അറിയുകയായിരുന്നു!
ഏതോനഷ്ടപ്രണയത്തിന്റെ നോവും,
വിരഹത്തിന്റെ വിറങ്ങലിച്ച വികാരവും
ആവിരല്‍ത്തുമ്പില്‍ ഞാന്‍,സ്പ്ര്‍ശിച്ചറിഞ്ഞു.!
ഓരോനിറത്തിനും കാമമുണ്ടെന്നും,
ഓരോവരയിലും പ്രണയം പതിയിരി
ക്കുന്നെണ്ടെന്നും,
ഓരോ നിഴല്‍ച്ചിത്രത്തിലും ചിത്രകാരന്റെ
ഹൃദയമുണ്ടെന്നും,
ഞാന്‍ മനസ്സിലാക്കുന്നു!
സുന്ദരമായ ബന്ധങ്ങള്‍,അതിസുന്ദരമായ
നിറങ്ങളിലൂടെ എഴുതിവയ്ക്കാന്‍
അയാള്‍ ശ്രമിക്കുന്നത് ഞാനറിയുന്നു!
അറിവിന്റെ അറിയാക്കടങ്ങള്‍ക്ക് വീട്ടാന്‍
പറ്റാത്ത യാഥാര്‍ത്ഥ്യങ്ങളുമായി
അയാള്‍ മൂകമായി സംവദിയ്ക്കുന്നു....
നഗ്നസത്യങ്ങളെ പ്രേമിക്കുന്നു....
രാഗങ്ങളുതിര്‍ക്കുന്നു...
തന്റെ ബ്രഷിലൂടെ.....!
ശ്രീദേവിനായര്‍
(പെയിന്റഡ് ഫോംസ്)
Subscribe to:
Post Comments (Atom)
2 comments:
"ഓരോനിറത്തിനും കാമമുണ്ടെന്നും,
ഓരോവരയിലും പ്രണയം പതിയിരി
ക്കുന്നെണ്ടെന്നും,
ഓരോ നിഴല്‍ച്ചിത്രത്തിലും ചിത്രകാരന്റെ
ഹൃദയമുണ്ടെന്നും,
ഞാന്‍ മനസ്സിലാക്കുന്നു!"
മനോഹരമായ കവിത.
ശരിക്കും ഇഷ്ടമായി.
നല്ല കവിത...
ആശംസകള്‍
Post a Comment