മോഹങ്ങള്‍
ഭൂമിയുടെഅരയില് കൈചുറ്റിനടക്കാന്മോഹിച്ച്,കൈകളുടെ കഴിവില്ലായ്മയില്പരിതപിച്ചു.ആകാശത്തെ കെട്ടിപ്പുണരാന്‍ കൊതിച്ചകൈകളെ,അകലങ്ങള്‍ പാലിച്ച് പരിഹസിക്കുന്നതില്വേദനിച്ചു.എന്നാല്‍;അലറിക്കരയുന്ന കൊടുങ്കാറ്റിനെകണ്ടില്ലെന്നു നടിച്ചു.ഇളംകാറ്റ് നെറുകയില്‍ ചുംബിച്ച്സമാധാനിപ്പിച്ചതറിഞ്ഞു.പൂഴിമണലിന്,ആശ്ലേഷംസമ്മാനിച്ച്മടിയോടെ തിരിഞ്ഞുപോകുന്നതിരമാലകള്;മതിവരാതെ വീണ്ടും,വീണ്ടു തിരിച്ചുവരുന്നതും,കരയെപ്പുണരുന്നതും കണ്ട ഞാന്‍,പ്രകൃതിയുടെ രഹസ്യങ്ങളെതിരിച്ചറിയാനാവാതെ മന്ദംമന്ദം നടന്നുനീങ്ങി......ശ്രീദേവിനായര്‍
4 comments:
good
mohangal ..mohanam
എന്നാല്‍;
അലറിക്കരയുന്ന കൊടുങ്കാറ്റിനെ
കണ്ടില്ലെന്നു നടിച്ചു.
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
Nice 'un...
Post a Comment