Tuesday, April 7, 2009
സാക്ഷി
ഒരുമാത്രയെങ്കിലുമ്മറക്കാതിരിക്കുമോ?
മറവിതന്‍ മായാപ്രപഞ്ചത്തില്‍മായയെ
മധുരമായ് പുഞ്ചിരിതൂകിനിന്നിടുമോ?
മയക്കുന്നമനസ്സായമല്‍പ്രണയകാവ്യത്തെ?
മാറാലകെട്ടിത്തളരുന്നനിന്നുള്ളം
മറന്നാലുമെന്നുള്ളമ്മധുരമായ് ത്തീരുന്നു
മാന്ത്രികനോവുമായ് മാറുന്നീപ്രപഞ്ചത്തെ
മാറ്റാതെനിര്‍ത്തുന്നുമായയാല്‍സര്‍വ്വദും...
മന്ദമായ് മാരുതന്‍ വീശിത്തളരുന്നു..
മാധുര്യമോലുന്നീപ്രപഞ്ചസൌന്ദര്യവും,
പ്രകൃതിയും,മായയുംകൈകോര്‍ത്തുനില്‍ക്കുന്ന
പ്രപഞ്ചസങ്കല്പമെന്നുമെന്നാശ്വാസം!
നക്ഷത്രദൈവങ്ങളെന്നുമെന്‍ മിത്രങ്ങള്‍
ആകാശദീപങ്ങളെന്‍പ്രണയാര്‍ത്ഥികള്‍
എന്നെപ്പിരിയുവാനാവാത്ത നൊമ്പര
പ്പാടുമായ് മേവുന്നുമേഘമായ് വാനിലും!
കാര്‍മേഘജാലമായ്,കരിമേഘമായവര്‍
വിരഹമായെന്നുള്ളില്‍വിതുമ്പുന്നുസര്‍വ്വദാ,
ഭൂമിതന്‍ ദുഃഖം എന്തിനായ് കാലമേ,
സര്‍വ്വവും നിന്മടിത്തട്ടിലായ് മേവുന്നു..
എന്നെയറിയാത്തമോഹമേ,നിന്നെഞാന്‍
വെറുതേവിടുന്നിതാ,ആദ്യമായ്...അന്ത്യമായ്..
എന്നെത്തലോടും മൃദുലമാംകരങ്ങളെ,
നിങ്ങളെക്കാണുന്നുയെന്നും സ്നേഹമായ്..
വേദാന്തപ്പൊരുളുമായ്,വേദവാക്യാര്‍ത്ഥമായ്
സര്‍വ്വവും ത്യാഗമായ്,ഞാനിതാ നില്‍ക്കുന്നു..
ഒന്നുമില്ലെന്‍ കരംതന്നിലും,ഞാനിന്നു;
നിന്നെത്തൊഴുതു മടങ്ങുവാന്‍ പോകുന്നു...
നീ സാക്ഷി,ഞാന്‍ സാക്ഷി,നമ്മളില്‍ നമ്മെയും
കാണാതെപോകുമോ സര്‍വ്വകാലങ്ങളും
ഭൂമിയും,സ്വര്‍ഗ്ഗവും,പുണ്യവും,നരകവും
ഈമണ്ണില്‍ത്തന്നെ നമ്മെത്തെരയുമ്പോള്‍?
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
7 comments:
നീ സാക്ഷി,ഞാന്‍ സാക്ഷി,നമ്മളില്‍ നമ്മെയും
കാണാതെപോകുമോ സര്‍വ്വകാലങ്ങളും
നക്ഷത്രദൈവങ്ങളെന്നുമെന്‍ മിത്രങ്ങള്‍
ആകാശദീപങ്ങളെന്‍പ്രണയാര്‍ത്ഥികള്‍
എന്നെപ്പിരിയുവാനാവാത്ത നൊമ്പര
പ്പാടുമായ് മേവുന്നുമേഘമായ് വാനിലും!
"നീ സാക്ഷി,ഞാന്‍ സാക്ഷി,നമ്മളില്‍ നമ്മെയും
കാണാതെപോകുമോ സര്‍വ്വകാലങ്ങളും
ഭൂമിയും,സ്വര്‍ഗ്ഗവും,പുണ്യവും,നരകവും
ഈമണ്ണില്‍ത്തന്നെ നമ്മെത്തെരയുമ്പോള്‍?"
Very nice.
മാറാലകെട്ടിത്തളരുന്നനിന്നുള്ളം
മറന്നാലുമെന്നുള്ളമ്മധുരമായ് ത്തീരുന്നു
ശ്രീ ദേവിയുടെ വരിള്‍ക്കെല്ലാം പ്രാസശുദ്ധി പാലിക്കാന്‍ ശ്രദ്ധിക്കുന്നത് കവിതയുടെ ഭംഗി കുട്ടാന്‍ കഴിയിന്നുണ്ട് ആശംസകള്‍
ഇഷ്ടപ്പെട്ടു..
വന്നു വായിച്ചു...ഇഷ്ടായ്യീ.... പ്രിത്യേകിച്ച് ഈ വരികള്‍..
"എന്നെയറിയാത്തമോഹമേ,നിന്നെഞാന്‍
വെറുതേവിടുന്നിതാ,ആദ്യമായ്...അന്ത്യമായ്..
എന്നെത്തലോടും മൃദുലമാംകരങ്ങളെ,
നിങ്ങളെക്കാണുന്നുയെന്നും സ്നേഹമായ്.."
നല്ല കവിത
അഭിനന്ദനം
Post a Comment