Friday, April 17, 2009

താപസന്‍





ആയിരം തപവുമായ് ഉഷസന്ധ്യയെന്തിനോ,
ആരാധനയ്ക്കെത്തി വിതുമ്പുന്നു നിത്യവും....
ആരെന്നറിയാതെ മിഴിനീരുമായവള്‍,
വെറുതെ മടങ്ങുന്നൂ,പതിവായി രാവിലും!



കണ്ണുതുറക്കാത്ത താപസന്‍ മുന്നിലായ്..
തപസ്സിരിക്കുന്നു നിറകണ്ണുമായവള്‍...
തപമായ് ജ്വലിക്കുന്നൂ പ്രണയിനിസന്ധ്യാ....
ആത്മവിശുദ്ധയായ് തീരുന്നു നിത്യവും....



പുലര്‍ക്കാല കാമുകിയായവള്‍ മറയുന്നു,
പുണരാനായ്നിത്യവുംമോഹിച്ചു ഉണരുന്നു..
മഴമേഘമായവള്‍ മിഴിനീരു തൂകുന്നു....
മഴയായി താപസനുള്ളം കലക്കുന്നു...


കണ്ണുതുറക്കാത്ത താപസന്‍ കാതിലായ്..
ചുണ്ടുകള്‍ ചേര്‍ത്തവള്‍ മന്ത്രം ജപിക്കുന്നു.
ദിവ്യമാം മന്ത്രങ്ങള്‍ ചൊല്ലുന്ന മനസ്സിലും..
മൃദുലമാം ഭാവങ്ങള്‍ വീണ്ടുമുതിരുന്നു..



മൃദുമന്ദഹാസം പൊഴിക്കുന്നു ആശ്രമം..
മാന്‍പേട പോലുംശ്രവിക്കുന്നുരാഗങ്ങള്‍....
അണയാത്ത ദിവ്യപ്രകാശം പരക്കുന്നു,
മൌനമായ്സന്ധ്യയും വീണ്ടും മടങ്ങുന്നു...




ശ്രീദേവിനായര്‍


3 comments:

siva // ശിവ said...

പ്രകൃതി സുന്ദരിയാകുന്ന വരികള്‍....

പാവപ്പെട്ടവൻ said...

പുലര്‍ക്കാല കാമുകിയായവള്‍ മറയുന്നു,
പുണരാനായ്നിത്യവുംമോഹിച്ചു ഉണരുന്നു..
മഴമേഘമായവള്‍ മിഴിനീരു തൂകുന്നു....
മഴയായി താപസനുള്ളം കലക്കുന്നു

നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്‍

Jayasree Lakshmy Kumar said...

നല്ല വരികൾ