മധുരം
പാതിമയക്കത്തില്‍ചായുമ്മടിത്തട്ടില്‍,അറിയാതെതേടുന്നുസാന്ത്വനമെന്നുംഞാന്‍..ചാഞ്ഞുറങ്ങീടുമാമാറിലായെന്തിനോ...ചാരാതെ നോക്കുന്നു വീണ്ടും നിറകണ്ണാല്‍...മാതൃത്വമെന്നമഹാവാക്കിനര്‍ത്ഥവും,മാഞ്ഞുപോകാതുള്ളമെന്തിനോ,കേഴുന്നു..ഊറുമ്മുലപ്പാല്‍നുകരാന്‍ കൊതിക്കുന്നപിഞ്ചിളം ചുണ്ടുകളായിഞാന്‍ മാറുന്നു...കണ്ണുകള്‍ പൂട്ടിയുറങ്ങാന്‍ മടിക്കുന്നു...കാതുകളമ്മതന്‍ നാദം ശ്രവിക്കുന്നു..ദുഃഖസ്വപ്നങ്ങളേ വിടരാതെനില്‍ക്കുമോ?വിടരാന്‍ തുടങ്ങുമെന്മോഹമുണരുമ്പോള്‍!ശ്രീദേവിനായര്‍
3 comments:
തേങ്ങ എണ്റ്റെ വക
വിടരാന്‍ തുടങ്ങുമെന്മോഹമുണരുമ്പോള്‍!
:)
Post a Comment