നേട്ടങ്ങള്‍
അല്ലെങ്കിലും;ഒന്നും നേടാനുള്ളതല്ലല്ലോ,ജീവിതം.നേടിയതു ലാഭം!നേടാത്തതോ?നഷ്ടം!സ്വര്ണ്ണച്ചിറകുകെട്ടിപ്പറക്കാന്കൊതിക്കുന്നമനസ്സില്;അരിഞ്ഞുവീഴ്ത്തുന്ന യാഥാര്ത്ഥ്യത്തിന്റെമാംസച്ചിറകുകളില്,സ്നേഹം വാര്‍ന്നുപൊയ്ക്കൊണ്ടിരിക്കുമ്പോള്‍...നിര്‍വ്വികാരതയുടെ നെടുവീര്‍പ്പുകളില്‍;ഒരുഹോമകുണ്ഡം തീര്‍ത്ത്,മനുഷ്യര്‍ അതിനുള്ളില്‍ നിരാശയുടെഅഗ്നിയില് സ്വയം ബലിയര്‍പ്പിക്കുന്നു!എന്നെങ്കിലും;ദിവ്യമായ അമൃതകുംഭംസ്വപ്നച്ചിറകുമായ്,ആഴങ്ങളില്‍ കാത്തിരിക്കുന്നുവോ?ഉയര്‍ന്നുവരാന്‍ശ്രമിക്കുന്നുവോ?ശ്രീദേവിനായര്‍
10 comments:
ചില നഷ്ടങ്ങള്‍ നല്ല സൃഷ്ടികളായി പുറത്തുവരും അത് വായനക്കാരുടെ ലാഭം !
ഒരു സംശയം ചോദിച്ചോട്ടെ?
നിരാശയുടെ അഗ്നിയില്‍ ബലിയര്‍പ്പിക്കപ്പെടേണ്ടതുണ്ടോ?
നേടാത്തതിനെക്കുറിച്ചോർക്കാതെ, വാർന്ന് പോയ സ്നേഹത്തെക്കുറിച്ചോർക്കാതെ എന്തെങ്കിലുമൊക്കെ നേടാമെന്ന പ്രതീക്ഷകൾ കൈവിടാതെ (ആശങ്കകളില്ലാതെ)ജീവിക്കുകയല്ലേ വേണ്ടത്?
(ചിലപ്പോൾ ഈ സംശയം കവിതയുടെ ആശയം പൂർണമായി മനസിലാകാത്തത് കൊണ്ടുമാകാം)
കവിത ഇവിടെ വെറുമൊരു നിമിത്തമാവുകയാണ് ചേച്ചിയുടെ ആഴമേറിയ ചിന്തകള്‍ക്ക് പിറവിയെടുക്കാന്‍ മാത്രമായി വെറുമൊരുനിമിത്തം... എഴുത്തു തുടരുക... അശംസകള്‍...
നിര്‍വ്വികാരതയുടെ നെടുവീര്‍പ്പുകളില്‍;
ഒരുഹോമകുണ്ഡം തീര്‍ത്ത്,
മനുഷ്യര്‍ അതിനുള്ളില്‍ നിരാശയുടെ
അഗ്നിയില്‍ സ്വയം ബലിയര്‍പ്പിക്കുന്നു!
ഈ വരികളെ അഭിനന്ദിക്കാതെ വയ്യാ. അതി മനോഹരം
ishtaayi
ഉയര്‍ന്നു വരാന്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കാം.
ചേച്ചിയേ,
ഇങ്ങനെയുള്ളവര്‍ ഫിനിക്സ് പക്ഷിയുടെ കഥ പഠിക്കണം .
അത് ചാരത്തില്‍ നിന്നാ ഉയര്‍ന്നത്
:)
വളരെ നന്നായി സത്യായിട്ടും സുന്ദരമായി
കവിതകള്‍ക്ക് നിശ്ചിത പാതയൊരുക്കാന്‍ കഴിയില്ലല്ലോ. ഈ കവിതകള്‍ വ്യത്യസ്തങ്ങളകയാല്‍ വായിക്കാനും ആസ്വദിക്കാനും ഒരു സുഖം...
നന്ദി...
എല്ലാ സൗഭാഗ്യങ്ങളും നേടിക്കഴിഞ്ഞാലും പിന്നെ ജീവിതം വിരസമാവില്ലെ...
സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാത്ത ജീവിതം നിറമില്ലാത്തതാകില്ലെ..?
നന്നായി..
Post a Comment