കാത്തിരിപ്പ്
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടുഞാന്നിന്നെ മെനഞ്ഞു.പഞ്ചബാണംകൊണ്ടു നിന്നില്മലര്ശരമെയ്തു.പഞ്ചഭൂതങ്ങളില്‍ നിന്നെമാത്രംദര്ശിച്ചു.എന്നിട്ടും പ്രപഞ്ചസത്യം എന്നെമായയാക്കിനിന്നിലലിയാന് അനുവദിച്ചില്ല.കാത്തിരുന്നതെന്തിനെയാണെന്നറിഞ്ഞപ്പോള്,കാത്തിരിപ്പിനെത്തന്നെഞാന്‍ വെറുത്തു.അഴലുകളെ അലകളാക്കി,കരയെ കാമുകനാക്കി,കാത്തിരിക്കാന്‍ കടലിനു മാത്രമേ കഴിയൂ.ശ്രീദേവിനായര്‍
10 comments:
വായിച്ചു
മൌനത്തിന്റെ സിരകളില്‍
കടല്‍ വെള്ളംഇരച്ചുകയറിയപ്പോള്
മഴവില്ലിന്റെ കുളിര്‍മ്മയില്‍
മഴതീരാവ്യഥകളെ ഒഴുക്കിയെറിഞ്ഞു.
ഈ വരികള്‍ ഒഴിവാക്കൂ
അതാണ് ഭംഗി
കടലിനു മാത്രമല്ലോ കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും കാത്തിരിക്കാനാവും.. അനന്തമെന്നറിഞ്ഞിട്ടും..
നല്ല വരികള്‍
അരുണ്‍,
വരികള്‍ ഒഴിവാക്കി.
അഭിപ്രായത്തിനു നന്ദി...
നജീം,
കാത്തിരിക്കു.
എന്നെങ്കിലും ഫലം കിട്ടും
നന്ദി...
ശ്രീദേവിനായര്‍
"കാത്തിരിക്കാന്‍
കടലിനു മാത്രമേ കഴിയൂ"
അത് കടലിന്റെ വിധി!
പതിവുപ്പോലെ മനോഹരം
"അഴലുകളെ അലകളാക്കി,
കരയെ കാമുകനാക്കി,
കാത്തിരിക്കാന്‍
കടലിനു മാത്രമേ കഴിയൂ."
മനോഹരമായ വരികള്‍ ചേച്ചി ഒരു പാട് ഇഷ്ടമായി
നല്ല വരികൾ....നല്ല അർഥതലങ്ങൾ
രമണിക,
നന്ദി...
അഭി,
നന്ദി...
എറക്കാടന്‍,
നന്ദി...
ശ്രീദേവിനായര്‍
കടലു കാത്തിരിക്കട്ടെ. കാത്തുകാത്തിരിക്കയല്ലാതെ വേറൊന്നും ചെയ്യാനില്ലല്ലോ കടലിനു്.
നന്നായിരിക്കുന്നു...ഇനിയും എഴുതൂ...
കമന്റിലെ “വേര്‍ഡ് വേരിഫിക്കേഷന്” എടുത്തു മാറ്റുമോ?
എഴുത്തുകാരി,
നന്ദി...
സുനില്‍,
നന്ദി....
ശ്രീദേവിനായര്‍
Post a Comment