ഞാനിതാവീണ്ടും വിരുന്നിനെത്തുംപൊന്‍
പുലരിയെക്കാണുവാനായി നിന്നു.
പാഴ്മനം കാണാതുഴലുമെന്‍ മണിവേണു
ഗാനമുതിര്‍ത്തുമയങ്ങീ.
പാഴ്ശ്രുതിമീട്ടുമെന്‍ തംബുരുവെന്തിനോ
വീണ്ടും മിഴിനീര്‍തുടച്ചൂ
നീറുമെന്നുള്ളവും എന്തിനോകേണു
നിന്മനം തേങ്ങുന്ന കാഴ്ചകണ്ടു.
ചുറ്റമ്പലങ്ങളില്‍ തേടിഞാനെന്തിനോ
ഉള്ളം കലങ്ങിയ മനസ്സുമായീ,
കാണാത്തമട്ടില്‍ തിരിഞ്ഞുനിന്നീടുന്ന
ദേവനുമെന്നെക്കണ്ടതില്ല.!
ശ്രീദേവിനായര്‍.
“പ്രിയപ്പെട്ടവര്‍ക്കെല്ലാം എന്റെ
നവവത്സരാശംസകള്‍“
4 comments:
നവവത്സരാശംസകള്‍!
ഈണത്തില്‍ ചൊല്ലാവുന്ന മനോഹരമായ വരികള്‍.
നന്ദി...
പിന്നെ,
ഉള്ളം എന്നാല്‍ മനസ്സ് അല്ലെങ്കില്‍
ഹൃദയം എന്ന് തന്നെയല്ലേ..?
ഉള്ളം കലങ്ങിയ മനസ്സ് എന്നത് ശരിയാണോ ?
കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വേരിഫിക്കാഷന്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും
ramanika,
നന്ദി.
hanllalath,
ഉള്ളം.
ഇവിടെ “അകം”
അല്ലെങ്കില്‍ ഉള്‍വശം
എന്ന അര്‍ത്ഥത്തിലാണ്
ഞാന്‍ എഴുതിയത്.
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment