മനസ്സിന്റെ മടിത്തട്ടില്‍ മയങ്ങാന്‍ കിടന്നൊരു,
മനക്കട്ടിയില്ലാത്ത മധുരസ്വപ്നം;
മനസ്സാക്ഷിമരവിച്ച മലരില്ലാമധുപനായ്,
മറനീക്കിമരുവുന്നു മറവിയുമായ്.
മധുപനെത്തേടി അലയുന്നു നിത്യവും,
മധുരമാം സ്വപ്നങ്ങള്‍ ചഷകവുമായ്;
മറക്കാതെ നിത്യവും മറ്റെങ്ങോതിരയുന്നു,
മനസ്സിന്റെ മാന്ത്രികത്താക്കോലിനായ്!
ശ്രീദേവിനായര്‍.
1 comment:
മറക്കാതെ നിത്യവും മറ്റെങ്ങോതിരയുന്നു,
മനസ്സിന്റെ മാന്ത്രികത്താക്കോലിനായ്!......
മനസ്സ് എന്നും പിടികിട്ടാത്ത ഒരു
മാന്ത്രിക കുതിര തന്നെ
Post a Comment