ഞാനൊന്നും കണ്ടില്ല.
കണ്ടതെല്ലാം എന്റെ മനസ്സാണ്.
മനസ്സിനപ്പുറം കണ്ട കാഴ്ചകള്‍;
കണ്ടതാരാണെന്ന് ഇപ്പോഴും
എന്റെ ശരീരം അറിയുന്നില്ല.
മനസ്സ്,ശരീരം,ആത്മാവ് ഇതെല്ലാം
പരസ്പരം കോര്‍ത്തിണക്കിയത്
ആരായിരിക്കാം?
തോന്നലുകള്‍ മാത്രമാണെങ്കില്‍
അതിന്റെ ഉറവിടം അന്യേഷിക്കുന്ന എന്നെ
സഹായിച്ചതാരാണ്?
മനസ്സോ?ശരീരമോ?ആത്മാവോ?
അന്യേഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു;
എന്നിലെ ത്രിമൂര്‍ത്തികള്‍ !
ശ്രീദേവിനായര്‍ .
2 comments:
good
saidevsimon.blogpost/
good
saidevsimon.blogpost/
Post a Comment