ദീപാവലി എന്റെ മോഹാവലി,
മോഹങ്ങള്‍ കോര്‍ത്തൊരു ദീപാവലി ;
ദീപത്തിന്‍ മോഹങ്ങള്‍ കാണാത്തൊരീ-
മണ്ണിന്‍,മോഹത്തിന്‍ താഴ്വര ദീപാവലി.
പുഞ്ചിരി തൂകുമീ ദീപാവലി,
കാതടച്ചീടുമീ നാദാവലി,
കണ്ണീരു കാണാത്ത ജ്വാലാവലി,
വെണ്ണീറായ് തീരുന്ന ശോഭാവലി.
ദീപങ്ങള്‍ ദീപങ്ങള്‍ കണ്‍ തുറന്നീടുന്ന,
വിണ്ണിന്റെ പുണ്യമീ,ദീപാവലി.
മണ്ണിന്റെ മക്കള്‍ക്കു ഹര്‍ഷമായെത്തുന്നു,
വര്‍ഷത്തിലൊന്നായ് ദീപാവലി.
“എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ദീപാവലി
ആശംസകള്‍“
ശ്രീദേവിനായര്‍
No comments:
Post a Comment