പതിനെട്ടുമലകള്‍ തന് സേവ്യനായി,
പതിനെട്ടുപടികള്‍ തന് നാഥനായി,
പതിനായിരം വേദങ്ങള്‍തന്‍ അര്‍ത്ഥമായി,
പരിപാവനന്‍ ശ്രീ അയ്യപ്പനായി.
മണികണ്ഠനാം ശ്രീ ഉണ്ണിയായി,
മാനസചോരനാം വിഷ്ണുപുത്രനായി,
ശിവതനയനായ ശ്രീധര്‍മ്മശാസ്താവായി,
വാണരുളുന്നൂ ശബരിമലയില്‍ .
കണ്ണിനുകണ്ണായ്,കാതിനു കാതായ്,
മൂകര്ക്കുനാവായ് നീ മാറിടുമ്പോള്‍,
വൈകുണ്ഠനാഥനും,ശ്രീരുദ്രദേവനും,
സല്പുത്രനായ് നീ വാണിടുന്നൂ..
ശ്രീദേവിനായര്‍
No comments:
Post a Comment