ഒരു ചിത്രത്തിലോ,ശില്പത്തിലോ
കഥയിലോ,കവിതയിലോ കാണാത്ത
പൊയ്മുഖത്തെത്തേടിയലഞ്ഞ ഞാന്‍
അത്ഭുതപ്പെട്ടത്;
സ്വന്തം മുഖം കണ്ണാടിയില്‍
കണ്ടപ്പോഴാണ്!
സത്യത്തിന്റെ മുഖം തേടിയ
എന്നെ നിരാശയുടെ നീര്‍ക്കയത്തിലേയ്ക്ക്
തള്ളിക്കളയാന്‍ ശ്രമിക്കുമ്പോഴെല്ലാം
ഞാന്‍ എന്റെ അന്യേഷണം
തുടരുകയായിരുന്നു!
ശ്രീദേവിനായര്‍
5 comments:
നന്നായിട്ടുണ്ട്. കൂടുതല്‍ എഴുതുക..
http://absarmohamed.blogspot.com/
Absar,
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
മുഖംമൂടിക്കടിയില് നിജസ്ഥിതി അറിയുവാന്‍ കഴിഞ്ഞുവല്ലോ.. അതുതന്നെ നല്ലൊരു നാളേക്കുള്ള തുടക്കം എന്ന് ആശ്വസിക്കാം..
കുട്ടപ്പന്‍സ്,
നന്ദി....
സസ്നേഹം,
ശ്രീദേവിനായര്‍
എഴുതുക ഇനിയും...വാക്കുകൾ വർണ്ണമഴകളാകട്ടെ
Post a Comment