Thursday, January 3, 2013

നിസ്സംഗത്വം



കാമവെറിയുടെ ഭ്രാന്തന്‍ ചിന്തകളില്‍
ആര്‍ത്തിയുടെ വേലിയേറ്റവും
കഴുകന്‍ കണ്ണുകളില്‍ ലഹരിയുടെ
പകയുമുണ്ടായിരുന്നു.
ഉച്ഛ്വാസവായുവിന് നെറികേടിന്റെ
അഴുകിയ ഗന്ധവുമുണ്ടായിരുന്നു!

പ്രാണവായുവിനു പിടയുന്ന ജീവന്
ഗതികേടിന്റെ നിരാശയുണ്ടായിരുന്നു.
പെണ്‍ മാനം കഴുകിയെറിഞ്ഞ   തെളിനീരിന്
വിഴുപ്പലക്കിന്റെ ദുര്‍ഗന്ധവും ഉണ്ടായിരുന്നു.

അപ്പോഴും നീതി നിസ്സംഗതയോടെ
വിധി തീര്‍പ്പിനായി ആരെയോ
കാത്തിരിക്കുകയായിരുന്നു!


ശ്രീദേവിനായര്‍         

2 comments:

ajith said...

നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെട്ടിരിക്കയല്ലേ?

SreeDeviNair.ശ്രീരാഗം said...

ajith,
നന്ദി...