ചില്ല അലമാരിയിലെ പുസ്തകകൂട്ടിലിരുന്ന്
ഒരു ചങ്ങാതി പറഞ്ഞു;
ഞാന്‍ മിടുക്കിയാണ്!
അകം പൊള്ളയെങ്കിലും
പുറം മോടിയിലാണ്!
എന്റെ ഉടമ
സുന്ദരിയും മദാലസയുമാണ്!
എന്നെ ഒരുക്കിയവള്‍
ഉറക്കമെന്തെന്ന് അറിയാത്തവള്‍ !
ചിരിക്കാന്‍ പറഞ്ഞുതന്നവള്‍
സൌഹൃദത്തിന്റെ വിലയറിയാത്തവള് !
ആ ചങ്ങാതിയെ നോവിക്കാതെ
ചില്ലലമാരിയില്‍ ത്തന്നെ വച്ചു
ഞാന്‍ തിരിഞ്ഞുനടന്നു!
ശ്രീദേവിനായര്‍
6 comments:
അകം പൊള്ളയെങ്കിലും
പുറം മോടിയിലാണ്!
പുറം മോടിയില്‍ ആണ് കാര്യമെന്ന് കരുതുന്ന ആരെങ്കിലും അന്വേഷിച്ച് വരാതിരിയ്ക്കില്ല
ajith,
നന്ദി...
ശ്രീ,
വീണ്ടും കണ്ടതില്‍ സന്തോഷം
അല്ലെങ്കിലും അതിൽ നിന്ന് ഒന്നും കിട്ടാനില്ലല്ലൊ...!?
അതവിടെത്തന്നെ ഇരിക്കട്ടെ....!1
വീ.കെ,
കണ്ടതില്‍ സന്തോഷമുണ്ട്...
നന്ദി
Post a Comment