അലതല്ലിക്കരയുന്ന ആത്മാവിനുള്ളില്‍
അലസമായ് മേവുന്നുയെന്നന്തരാളം,
അലയാന്‍ വിധിക്കുന്ന ആത്മാവിനെന്നും
അകലാത്ത ഓര്‍മ്മകള്‍ തന്നാത്മമിത്രം.
വിധിമകള് തന്നുണ്മ തന് ഗര്‍ഭപാത്രം,
ഒരിക്കലും വറ്റാത്ത ധര്‍മ്മാര്‍ത്ഥമോക്ഷം.
ജനിമൃതികളെന്നും നടക്കുന്ന മുറ്റം,
ജന്മാന്തരപുണ്യപാപ സംയോജനം.
കാലേനിനയ്ക്കുന്നു,പിന്നെ നടക്കുന്നു
കാലഭേദത്തിന്നഭേദംവരാത്തിടം.
വറ്റാത്ത സ്നേഹത്തിന്നുണ്മയാകുന്നിടം,
ഉപ്പിന്നമൃതമായ് ത്തീരുന്നു ജന്മവും!
ശ്രീദേവിനായര്‍ .
2 comments:
ഉപ്പിന്നമൃതമായ് ത്തീരുന്നു ജന്മവും!
ആശംസകള്‍
ajith,
നന്ദി....
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment