നിറമാല നിറമതി ചാര്‍ത്തിനില്‍ക്കും രാവില്‍,
തിരുമാല്യമെല്ലാം അണിഞ്ഞുതരാം,
നിറവാര്‍ന്ന കണ്ണുകള്‍ തുറന്നു നോക്കു,ദേവി
തിരുമുമ്പിലമ്പോടു ഭക്തര്‍ നില്‍പ്പു.
വരദാനമെല്ലാം പകുത്തു നല്‍കൂ ദേവി,
അപദാനമെല്ലാം അറിഞ്ഞു നില്‍ക്കൂ.
നിന്‍പാദപാലിക കണ്ടുണരാന്‍ ദേവി,
നിന്‍ മക്കള്‍ ,നിന്‍ ഭക്തര്‍ കാത്തു നില്‍പ്പു.
ആറ്റുകാലില്‍ വാഴും അമ്മയായി,
അനന്തപുരിയുടെ പുണ്യമായി,
അഭയമരുളുന്ന ദേവിയായി,
ആശ്രയമേകുയെന്നുമെന്നും.......
ശ്രീദേവിനായര്‍
1 comment:
:)
Post a Comment