എങ്ങുനിന്നോ അറിയില്ല,
എന്തിനെന്നോ അറിയില്ല,
ഒഴുകിയെത്തീ വീണ്ടുമൊഴുകിയെത്തി,
ഒടുവിലെത്തീയീ സമരഭൂവില്‍
അമ്മയാരെന്നറിഞ്ഞീടാതെ,
അച്ഛനാരെന്നുമറിഞ്ഞിടാതെ,
അകലുന്ന സാന്ത്വനക്കടലിലേയ്ക്കായ്,
ഒഴുകിയെത്തീ അവള് ഒടുവിലെത്തി.
സ്മരണയായെന്നുമെന്റെയുള്ളില്
ഒരുതരിസ്നേഹത്തിന് ലാളനകള്‍ ,
എരിയുന്ന കണ്കളില്കരുണാംബുവായ്,
എന്നുമെത്തീ ബാല്യത്തിന്നാര്ദ്രതകള് .
ആരുമില്ലാത്തൊരു ബാല്യകാലം,
ബന്ധമില്ലാത്തൊരാനാഥകാലം,
ഓര്ക്കുവാനായിമാത്രമിന്നും,
ഓര്‍മ്മയില്‍ അവളിന്നുമുണര്ന്നിടുന്നു.
ശ്രീദേവിനായര്‍
4 comments:
ആരുമില്ലാത്തോരനാഥബാല്യം
അജിത്,
നന്ദി....
സസ്നേഹം,
ശ്രീദേവിനായര്‍ .
ആരുമില്ലാത്തൊരു ബാല്യകാലം,
ബന്ധമില്ലാത്തൊരാനാഥകാലം,
നല്ല കവിത
ശുഭാശംസകൾ...
സൌഗന്ധികം,
നന്ദി....
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment