നിമിഷാര്‍ദ്ധമായ് നിമിഷങ്ങളായ്..
ഭക്തിതന്‍ മായാപ്രവാഹങ്ങളായ്...
നിറവാര്‍ന്ന നിറമിഴികൂപ്പി നിന്നു
എന്തിനോയേതിനോ അറിയാതെഞാന്‍ !
തിരുവാഭരണം ചാര്‍ത്തിയ ദേവന്റെ
തിരുമുഖമെന്നില്‍ നിറയുമ്പോള്‍
ഹരിഹരപുത്ര നിന്‍ തിരുസ്മരണയില്‍
നിറമിഴിയോടെ തൊഴുതുവീണ്ടും!
മനമൊരു പൂങ്കാവനമായ് മാറി,
ഭക്തിതന്‍ നെയ്‌വിളക്കായി വീണ്ടും,
മാനസതീര്‍ത്ഥമായ് അമൃതമായ്
മുജ്ജന്മ പുണ്യങ്ങള്‍ നെയ്തുകൂട്ടി!
മകര സംക്രമ വേളയായ്......
മനം നിറയും സമയമായ്....
മകര ദീപ നിറവുമായ്.....
മനം കവര്‍ന്നെന്റെ അയ്യനും!
അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ...
അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ....
ശ്രീദേവി നായര്‍
2 comments:
മകരനിലാക്കുളിരാടിപ്പാടി പുണ്യദർശനം
മലനിര തോറും മാറ്റൊലി കൊണ്ടു
ഹരിവരാസനം...
നല്ല കവിത
ശുഭാശംസകൾ....
ഭക്തിയില്ലാത്തതിനാല്‍ ഒരു ഗാനം മാത്രമായി വായിച്ചു. കൊള്ളാം
Post a Comment