ജ്വലാമുഖീ
ജ്വാലാമുഖീ ,നീ വന്നണയുമ്പോൾ
പരിഭവമില്ലാതമരാം ഞാനും.
ഇനിയൊരു ജന്മം നീ തരുമെങ്കിൽ
വെറുതേ യാകാതിനി ഞാൻ കാക്കാം !
അരുതെന്നങ്ങു വിലക്കും മനസ്സിൻ ,
ആത്മാഹൂതി യിവിടെ നടപ്പു.
അലയാഴിയുമായ് പരിഭവമായി,
അകലെയലയും തിരകൾക്കാധി !
ഉത്തരമെന്തെന്നറിയാൻ മോഹം ,
ചോദ്യശരങ്ങൾക്കിനിയെന്തവധി ?
അർത്ഥമറിയാതധരം വിങ്ങും
നിഷ്ഫലമല്ലോ,ജനനം ഭൂവിൽ!
ശ്രീദേവിനായർ .
2 comments:
കൊള്ളാം
ajith,
thanks...
happy new year
Post a Comment