മറക്കാതെ പോകുന്നു നാമെന്നുമാത്മാവിൻ
അന്തരാളങ്ങളിൽ കാണുന്ന തീക്കനൽ.
പാതിനീറുന്ന ചിന്തകൾക്കുള്ളിലായ്
പാതിയും നീറാത്ത ഭസ്മമായ് വിങ്ങുന്നു.
നീറ്റിയെടുത്താലുമൊടുങ്ങാത്ത നൊമ്പരം
എകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ
സ്നേഹമോ,മോഹമോ,പകയോ അതിനപ്പുറം
പേരറിയാത്തൊരു പേരിന്നകലെയോ?
ആരായിരുന്നവർ സ്വന്തമോ ബന്ധമോ ?
ആരുതന്നായാലവരെന്നുമെൻ ബന്ധുവായ് !
നിമിഷാര്ദ്ധമായ് വീണ്ടും പിരിയുന്നു അന്യരായ് ,
നഷ്ടമാം ആത്മാവിൻനൊമ്പരപ്പാടുമായ് !
ശ്രീദേവിനായർ
അന്തരാളങ്ങളിൽ കാണുന്ന തീക്കനൽ.
പാതിനീറുന്ന ചിന്തകൾക്കുള്ളിലായ്
പാതിയും നീറാത്ത ഭസ്മമായ് വിങ്ങുന്നു.
നീറ്റിയെടുത്താലുമൊടുങ്ങാത്ത നൊമ്പരം
എകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ
സ്നേഹമോ,മോഹമോ,പകയോ അതിനപ്പുറം
പേരറിയാത്തൊരു പേരിന്നകലെയോ?
ആരായിരുന്നവർ സ്വന്തമോ ബന്ധമോ ?
ആരുതന്നായാലവരെന്നുമെൻ ബന്ധുവായ് !
നിമിഷാര്ദ്ധമായ് വീണ്ടും പിരിയുന്നു അന്യരായ് ,
നഷ്ടമാം ആത്മാവിൻനൊമ്പരപ്പാടുമായ് !
ശ്രീദേവിനായർ
No comments:
Post a Comment