ഒരിക്കലും വിടതരാത്ത പ്രണയമേ
എൻ പ്രണയമേ ;
നിന്നിലാരെതെരഞ്ഞൂ ഞാനിന്നു-
മെന്നുയിരകലങ്ങളിൽ .
ജീവവായു തന്നെയുമൊരു
പ്രണയസങ്കടക്കടൽ .
ആതിലലിയും നിന്നുടെകണ്ണുനീരോ
പിന്നെയതിലൊരു ലവണമായ് !.
തിരകളായിരം വന്നുപോയി
പലതും നിന്നെ കണ്ടുവോ ?
കദനമായി തിരകൾ വീണ്ടും
കരകാണാ തലഞ്ഞുവോ?
അഴലുമായി കടലുതാണ്ടിയ
തിരയെവീണ്ടും നോക്കി ഞാൻ
അർത്ഥ മില്ലാ പ്രണയത്തെ
കണ്ടു വീണ്ടും ചിരിച്ചുവോ ?
ശ്രീദേവിനായർ
6 comments:
നന്നായി
ആശംസകൾ
Ys
ആശംസകൾ
Kalavallabhan,
Thanks.....
Ebru V
Thanks...
Shahid Ibrahim,
Thanks....
Post a Comment