ഏകാന്ത നിമിഷങ്ങളെന്നെ ന്നുമെന്നുടെ
ആത്മാവിൽ ആനന്ദ ലഹരിയായി.
എതെന്നറിയാത്ത നൊമ്പരപ്പൂക്കളു
മിന്നെന്റെ ആത്മ മിത്രങ്ങളായി .
അരുതെന്നുമെന്നെന്നുമെന്നെ പഠിപ്പിച്ച
ആത്മപാഠങ്ങളെൻ തോഴരായി .
ആരോരുമറിയാതെ മനസ്സിലൊളിപ്പിച്ച
ആത്മഹർഷങ്ങളെൻ ശത്രുവായി .
രാവുംപകലും ഞാൻ തേടിയലഞ്ഞ തോ , .
അർത്ഥമില്ലാ വെറും വരികളായി .
രൂപമെന്തെന്നറി യാതെഞാൻ കൊത്തിയ
ശിൽപ്പമെൻ ച്ഛായ പകർ ന്നു നൽകീ !
ശ്രീദേവിനായർ
1 comment:
വിരോധാഭാസങ്ങളുടെ ജീവിതം ..!
Post a Comment