Sunday, November 15, 2015

ശ്രീഅയ്യപ്പൻ
-------------------


"പ്രപഞ്ചശക്തിതൻ ഉജ്ജ്വലത്യാഗം
പ്രകൃതികണ്ടൊരു സുന്ദര ഭാവം....
വൃശ്ചികപ്പൊന്പുലരിയെകാത്തൊരു ,
ശബരിമലയെന്ന പുണ്യപ്രഭാവം ! "

പുണ്യമല എന്റെ ശബരിമല ....
അയ്യപ്പൻ  തന്നുടെ വാസമല....
മാമല തൊഴുതുമടങ്ങാൻ ഇനിയും .
താമസമെന്തേ അരുളുകനീ .....  ( പുണ്യ )

ഹരിഹരസുതനേ തവചരണം
ശരണം ശരണം തരണേ നീ ..
പമ്പാവാസാ ശരണം നീ
ശിവസുതനേ നീ ഹരിതനയാ .....!    ( ഹരി )

(ശ്രീ അയ്യപ്പസ്തുതികൾ )........ശ്രീദേവിനായർ 

1 comment:

keraladasanunni said...

മണ്ഡലകാലം പിറന്നു. ഇനി ഹരിഹരപുത്രന്‍റെ നാമം കേള്‍ക്കാത്ത ദിവസമുണ്ടാവില്ല. ഈ പുണ്യകാലത്ത് ഭഗവാനെ മനസ്സിലോര്‍ത്ത് അയ്യപ്പസ്തുതി രചിക്കാനായത് അദ്ദേഹത്തിന്‍റെ കൃപാകടാക്ഷംകൊണ്ടു മാത്രമാണ്.