അമ്മ
ഒരു പഴമ്പായിൽ പടിഞ്ഞിരുന്നീടുന്ന
അയലത്തെ അമ്മ തൻ കണ്ണുകളിൽ
കണ്ടതു ഞാനെന്റെ അമ്മതൻ മിഴിനീരോ
ദുഃഖങ്ങൾ മറയ്ക്കുന്ന നറു ചിരിയോ ?
സന്ധ്യയ്‌ക്കു നാമം ജപിക്കുന്ന അമ്മതൻ
ചുണ്ടുകൾ കീർത്തനം ഉരുവിടുമ്പോൾ ..
മനസ്സുരുകുന്നതുപോലന്നമ്മ കേണതും
മക്കൾക്ക് വേണ്ടിമാത്രമായിരുന്നുവല്ലോ ?
അമ്മതൻ നെഞ്ചിലെ സ്നേഹത്തിൻഭാഷയിൽ
കടൽത്തിരപോലെ തിരയിളക്കം ..
എന്റെ മനസ്സിന്റെ നിറവിലും അമ്മയ്ക്കായ്
മിഴിനീരിൽ കുതിർന്നൊരു മൊഴിയിളക്കം !
പട്ടംശ്രീദേവിനായർ
ഒരു പഴമ്പായിൽ പടിഞ്ഞിരുന്നീടുന്ന
അയലത്തെ അമ്മ തൻ കണ്ണുകളിൽ
കണ്ടതു ഞാനെന്റെ അമ്മതൻ മിഴിനീരോ
ദുഃഖങ്ങൾ മറയ്ക്കുന്ന നറു ചിരിയോ ?
സന്ധ്യയ്‌ക്കു നാമം ജപിക്കുന്ന അമ്മതൻ
ചുണ്ടുകൾ കീർത്തനം ഉരുവിടുമ്പോൾ ..
മനസ്സുരുകുന്നതുപോലന്നമ്മ കേണതും
മക്കൾക്ക് വേണ്ടിമാത്രമായിരുന്നുവല്ലോ ?
അമ്മതൻ നെഞ്ചിലെ സ്നേഹത്തിൻഭാഷയിൽ
കടൽത്തിരപോലെ തിരയിളക്കം ..
എന്റെ മനസ്സിന്റെ നിറവിലും അമ്മയ്ക്കായ്
മിഴിനീരിൽ കുതിർന്നൊരു മൊഴിയിളക്കം !
പട്ടംശ്രീദേവിനായർ