തിലോദകം
----------------
മിഴിയോരത്തമ്പിളി കണ്ണടച്ചു
കരിമുകിൽക്കാറുകൾ കൺ തുറന്നു
കർക്കിടകത്തിന്റെ പുണ്യമാം രാവിലും
കറുത്തപൗർണ്ണമി ചിരിച്ചു ണർന്നു...
വഴിയോരത്തെന്തോ തെരഞ്ഞപോലെ
മിഴികൂമ്പി ബന്ധുക്കൾ അണിനിരന്നു...
എല്ലാ മുഖങ്ങളും ദുഃഖ ഭാരങ്ങളാൽ
നഷ്ട ഭാഗ്യങ്ങളെ ഓർത്തു നിന്നു ...
ഒന്നും പറയാതെ കാത്ത് നിന്നു ..
ഉറ്റബന്ധുക്കൾതൻ ഓർമ്മയിൽ ഞാൻ നിന്നു
ഒരു വട്ടം കൂടികാണുവാനായ് ..
അവരെ കാണുവാനായ് ....
അമ്മയോ അച്ഛനോ ഏട്ടനോ വന്നുവോ
എന്നെ തെരഞ്ഞുവോ നോക്കി നിന്നോ ?
കൺമിഴിനിറഞ്ഞുവോ കാതോര്ത്തു നിന്നുവോ
തേങ്ങിക്കരഞ്ഞുവോ നിശബ്ദമായി ....?
കാണാതെ കാണുവാൻ കഴിയില്ലാ മനവുമായ് ....
ഞാനിതാ നിങ്ങളെകണ്ടിടുമ്പോൾ .....
----------------
മിഴിയോരത്തമ്പിളി കണ്ണടച്ചു
കരിമുകിൽക്കാറുകൾ കൺ തുറന്നു
കർക്കിടകത്തിന്റെ പുണ്യമാം രാവിലും
കറുത്തപൗർണ്ണമി ചിരിച്ചു ണർന്നു...
വഴിയോരത്തെന്തോ തെരഞ്ഞപോലെ
മിഴികൂമ്പി ബന്ധുക്കൾ അണിനിരന്നു...
എല്ലാ മുഖങ്ങളും ദുഃഖ ഭാരങ്ങളാൽ
നഷ്ട ഭാഗ്യങ്ങളെ ഓർത്തു നിന്നു ...
ഒന്നും പറയാതെ കാത്ത് നിന്നു ..
ഉറ്റബന്ധുക്കൾതൻ ഓർമ്മയിൽ ഞാൻ നിന്നു
ഒരു വട്ടം കൂടികാണുവാനായ് ..
അവരെ കാണുവാനായ് ....
അമ്മയോ അച്ഛനോ ഏട്ടനോ വന്നുവോ
എന്നെ തെരഞ്ഞുവോ നോക്കി നിന്നോ ?
കൺമിഴിനിറഞ്ഞുവോ കാതോര്ത്തു നിന്നുവോ
തേങ്ങിക്കരഞ്ഞുവോ നിശബ്ദമായി ....?
കാണാതെ കാണുവാൻ കഴിയില്ലാ മനവുമായ് ....
ഞാനിതാ നിങ്ങളെകണ്ടിടുമ്പോൾ .....
"കാണുന്നുവോ നിങ്ങൾ എന്റെയീ രൂപവും ഭാവവും,
ഓർമ്മ തൻ നോവുള്ള കണ്ണുനീരും ?
നീട്ടിയ കൈകുമ്പിൾ തന്നുള്ളിൽ നിങ്ങൾക്കായ്
ഓർമ്മതൻ സ്നേഹതിലോദകവും "
പട്ടം ശ്രീദേവിനായർ
No comments:
Post a Comment