പൊന്നിൻ ചിങ്ങം
--------------------------
മലയാള മങ്കതൻ നിർമ്മാല്യ ത്തൊഴുകൈയ്യാൽ ,
മധുരമാം ചിങ്ങത്തെവരവേറ്റു നിൽക്കുന്നു .....
മലയാള മനസ്സിലായ് നിറദീപം തെളിയുന്നു ..
മഹനീയ ചിന്തകൾനിറയുന്നു മനുഷ്യരിൽ ...
ഓർമ്മപുതുക്കി പൊന്നോണം എത്തുമ്പോൾ ,
ഓർമ്മത്തണലിലെൻ സ്വപ്നം മയങ്ങുന്നു ...
തൂശ നിലയിട്ട സദ്യവട്ടത്തിന്റെ ,
മുന്നിലായിന്നെന്റെ ബാല്യം കൊതിക്കുന്നു ....
അമ്പലം ചുറ്റി പ്രദക്ഷിണം വയ്ക്കുന്നെൻ ,
പട്ടുപാവാടയിൽ കൊലുസ്സിന്റെ കിന്നാരം .
നീട്ടിയ കൈക്കുമ്പിൾ നിറയെ പ്രസാദമായ് ...
നിറയും മിഴിയുമായ് തൊഴുതു ഞാൻ ദേവനെ .....
അച്ഛന്റെ കൈപിടിച്ചിന്നും നടക്കുന്നു ,
അക്ഷരത്തെറ്റു വരുത്താത്ത മനസ്സുമായ് ...
മെല്ലെ മെല്ലെ നടന്നു നീങ്ങുമ്പോഴും ..
അമ്മയാംഭൂമിയെതൊട്ടുതലോടിഞാൻ .....!
പട്ടം ശ്രീദേവിനായർ
...
--------------------------
മലയാള മങ്കതൻ നിർമ്മാല്യ ത്തൊഴുകൈയ്യാൽ ,
മധുരമാം ചിങ്ങത്തെവരവേറ്റു നിൽക്കുന്നു .....
മലയാള മനസ്സിലായ് നിറദീപം തെളിയുന്നു ..
മഹനീയ ചിന്തകൾനിറയുന്നു മനുഷ്യരിൽ ...
ഓർമ്മപുതുക്കി പൊന്നോണം എത്തുമ്പോൾ ,
ഓർമ്മത്തണലിലെൻ സ്വപ്നം മയങ്ങുന്നു ...
തൂശ നിലയിട്ട സദ്യവട്ടത്തിന്റെ ,
മുന്നിലായിന്നെന്റെ ബാല്യം കൊതിക്കുന്നു ....
അമ്പലം ചുറ്റി പ്രദക്ഷിണം വയ്ക്കുന്നെൻ ,
പട്ടുപാവാടയിൽ കൊലുസ്സിന്റെ കിന്നാരം .
നീട്ടിയ കൈക്കുമ്പിൾ നിറയെ പ്രസാദമായ് ...
നിറയും മിഴിയുമായ് തൊഴുതു ഞാൻ ദേവനെ .....
അച്ഛന്റെ കൈപിടിച്ചിന്നും നടക്കുന്നു ,
അക്ഷരത്തെറ്റു വരുത്താത്ത മനസ്സുമായ് ...
മെല്ലെ മെല്ലെ നടന്നു നീങ്ങുമ്പോഴും ..
അമ്മയാംഭൂമിയെതൊട്ടുതലോടിഞാൻ .....!
പട്ടം ശ്രീദേവിനായർ
...
No comments:
Post a Comment