നിശാഗന്ധി ( ഗാനം )
-------------------
മിഴികൂമ്പി നിന്ന നിശാഗന്ധി ചോദിച്ചു
ഒരു തുള്ളി മഞ്ഞു നീ തൂകീടുമോ ..
മിഴിനീരിലലിയാതെ കൺചിമ്മി നിന്നു ഞാൻ
നിന്നനുരാഗലഹരിയാവാം .....
ചന്ദനം ചാലിച്ച രാത്രി തൻ മാറിലായ്
ചന്ദനച്ചാർത്തായ് ചമഞ്ഞുനിൽക്കാം
രാപാർക്കുവാനായി നിൻമടിത്തട്ടിലായൊരു
രാഗലോലുപയായിമാറാം ,,,
ഇന്ദുതൻ മാറിൽലയിച്ചലിയാം
നിശാഗന്ധി യായി ചമഞ്ഞു നിൽക്കാം
മാസ്മര ലോകത്തെ കാണുവാനായി ഞാൻ
രാഗവായ്പായി മാറിനിൽക്കാം ..
അരുതാത്ത തെന്തോ നിനച്ചുഞാനിന്നലെ
അകലങ്ങൾ കാത്തു നിന്നീടുന്നനേരം
അരികത്ത് നീ വന്നു ലാവണ്യമേ എന്റെ
അകതാരിൽ ആത്മതാപമാക്കി .....
പട്ടം ശ്രീദേവിനായർ
No comments:
Post a Comment