തിരുവോണം
---------------------
സമ്പന്നരുടെ ഓണം ,
ദരിദ്രരുടെ ഓണം,
സാധാരണക്കാരന്റെ ഓണം ,
അത്താഴ പട്ടിണിക്കാരന്റെയും ,മുഴുപ്പട്ടിണി
ക്കാരന്റെയും ഓണം ,
ബന്ധങ്ങൾ മറക്കുന്നഓണം ,
ബന്ധങ്ങൾ പുതുക്കുന്ന ഓണം ,
ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ഓണം
മനസ്സാക്ഷിമറക്കുന്ന ധാരാളിത്തത്തിന്റെ ഓണം ,
എന്നിരുന്നാലും തിരുവോണമേ
നിന്നെ ഞാൻ സ്നേഹിക്കുന്നു .....
പ്രതീക്ഷിക്കുന്നു ,,,,
നീ ഒരായിരം കാത്തിരുപ്പുകളുടെ മോഹവുമായി
പുണ്യമായ് സുകൃതമായ് വീണ്ടും എത്തുന്നു .....
മോഹമെന്ന പ്രതീക്ഷകൾ ,,
ഒരു നാളിലും ഫലിക്കാത്ത സ്വപ്നങ്ങൾ ..
നിലയ്ക്കാത്ത നൊമ്പരപ്പാടു കൾ ,,
ഒത്തിരിയൊത്തിരി കടപ്പാടുകൾ ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായെന്നും
എന്നെ നോക്കിനിൽക്കുമ്പോൾ .....
വാഴ്ചകൾ ,വേഴ്ചകൾ ,വീഴ്ചകൾ ...
കാഴ്ചകളായ് നാലുപാടും നിറഞ്ഞാടുമ്പോൾ ,
കണ്ചിമ്മി കാതോർത്ത് ഞാനിരിക്കുന്നു ..!
വീണ്ടും ഒരു തിരുവോണത്തെ യും കാത്ത് ...... !
എന്റെ പ്രിയ വായനക്കാർക്കും സ്നേഹിതർക്കും
സ്നേഹത്തോടെ യുള്ള ഓണാശംസകൾ ....
പട്ടം ശ്രീദേവിനായർ
---------------------
സമ്പന്നരുടെ ഓണം ,
ദരിദ്രരുടെ ഓണം,
സാധാരണക്കാരന്റെ ഓണം ,
അത്താഴ പട്ടിണിക്കാരന്റെയും ,മുഴുപ്പട്ടിണി
ക്കാരന്റെയും ഓണം ,
ബന്ധങ്ങൾ മറക്കുന്നഓണം ,
ബന്ധങ്ങൾ പുതുക്കുന്ന ഓണം ,
ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ഓണം
മനസ്സാക്ഷിമറക്കുന്ന ധാരാളിത്തത്തിന്റെ ഓണം ,
എന്നിരുന്നാലും തിരുവോണമേ
നിന്നെ ഞാൻ സ്നേഹിക്കുന്നു .....
പ്രതീക്ഷിക്കുന്നു ,,,,
നീ ഒരായിരം കാത്തിരുപ്പുകളുടെ മോഹവുമായി
പുണ്യമായ് സുകൃതമായ് വീണ്ടും എത്തുന്നു .....
മോഹമെന്ന പ്രതീക്ഷകൾ ,,
ഒരു നാളിലും ഫലിക്കാത്ത സ്വപ്നങ്ങൾ ..
നിലയ്ക്കാത്ത നൊമ്പരപ്പാടു കൾ ,,
ഒത്തിരിയൊത്തിരി കടപ്പാടുകൾ ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായെന്നും
എന്നെ നോക്കിനിൽക്കുമ്പോൾ .....
വാഴ്ചകൾ ,വേഴ്ചകൾ ,വീഴ്ചകൾ ...
കാഴ്ചകളായ് നാലുപാടും നിറഞ്ഞാടുമ്പോൾ ,
കണ്ചിമ്മി കാതോർത്ത് ഞാനിരിക്കുന്നു ..!
വീണ്ടും ഒരു തിരുവോണത്തെ യും കാത്ത് ...... !
എന്റെ പ്രിയ വായനക്കാർക്കും സ്നേഹിതർക്കും
സ്നേഹത്തോടെ യുള്ള ഓണാശംസകൾ ....
പട്ടം ശ്രീദേവിനായർ
No comments:
Post a Comment