സത്യമേതെന്നറിയാതെ,
സത്യമെന്തെന്നറിഞ്ഞുഞാന്‍;
സത്യമേകമായ്‌വന്നെന്‍,
സത്യമേകാന്തരാവിലും!
മിഥ്യയേതെന്നറിഞ്ഞുഞാന്‍,
മിഥ്യയായിത്തീര്‍ന്നുഞാന്‍;
മിഥ്യയായയെന്റെയുള്ളില്‍
മിഥ്യയായീ,യിന്നൊരോര്‍മ്മയായ്!
കണ്ണുകളില്‍ക്കാഴ്ച്ചയായി,
കാതടച്ചൊരൊച്ചയായീ;
കരളലിഞ്ഞ കദനമായീ,
കാത്തിരുന്നു കാവ്യമായി!
വിണ്ണിലിന്നു വിദൂരമായി,
വിജനതയില്‍ വിരുന്നുമായി;
വിടപറഞ്ഞു വിതുമ്പലായി,
വിഫലമായീ വിരഹമായി....!
ശ്രീദേവിനായര്‍
1 comment:
കവിതയുടെ ഫാക്ടറി പോലെ ആഴ്ചയില്‍ ഒരുപാടു കവിതകള്‍ പടച്ചുവിടുന്നുന്ടെന്കിലും കവിതകള്‍ക്ക് മാറ്റ് കുറയുന്നില്ല കേട്ടോ എല്ലാം ഒന്നിനൊന്നു മെച്ചം
gud keep it up
Post a Comment