Monday, March 2, 2009

ജീവിതം

നഷ്ടങ്ങളെല്ലാം പകുത്തുവച്ചീടും,ഈ
നഷ്ടമാം ജന്മങ്ങളാര്‍ക്കുവേണ്ടീ?
നാം വെറും മര്‍ത്യര്‍,അതിലാഴിതീര്‍ക്കുമീ
ദുഃഖങ്ങള്‍,കാണാന്‍ കാത്തിരിക്കാം......

നഷ്ടമേ,നിങ്ങള്‍ നടന്നുവന്നോയീ;
നഷ്ടസ്വര്‍ഗ്ഗത്തിന്‍ പടിവാതിലില്‍...?
നാമെത്രനാളുകള്‍കൈകോര്‍ത്തുനിന്നതാം,
കാലത്തിന്‍ വീഥിയുമിന്നേകയായീ....!

കരയുവാന്‍ മാത്രമോ,ജീവിതം മര്‍ത്യാനിന്‍;
കരതലമെന്തിനായ് കണ്‍ തുടപ്പൂ...
കാഴ്ച്ചകള്‍ കാണാനോ,കണ്ണുകള്‍ പിന്നെയോ?
കാതരഭാവങ്ങള്‍ കാണ്മതിനോ?

ഒരുപിടിഭസ്മമായ്,തീരുവാന്‍ മോഹിക്കും
പാഴ്ശരീരത്തിനെന്‍ പ്രണാമം!
പറയാന്‍ മറന്നൊരു പ്രിയവികാരങ്ങള്‍;
പാടെ മറച്ചുഞാന്‍ പിരിഞ്ഞുപോകാം!




ശ്രീദേവിനായര്‍

6 comments:

nakkwt said...

സാരമില്ല ചേച്ചി ജനിച്ചു പോയില്ലേ അപ്പോള്‍ മരിക്കുന്നതുവരെ ജീവിച്ചല്ലേ പറ്റു....കവിത അസ്സലായി അഭിനന്ദനങ്ങള്‍ .............

പാറുക്കുട്ടി said...

പറയാന്‍ മറന്നൊരു പ്രിയവികാരങ്ങള്‍;
പാടെ മറച്ചുഞാന്‍ പിരിഞ്ഞുപോകാം!

അല്ലാതെന്തു ചെയ്യാൻ?

SreeDeviNair.ശ്രീരാഗം said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...
This comment has been removed by the author.
Mr. X said...

"പറയാന്‍ മറന്നൊരു പ്രിയവികാരങ്ങള്‍;
പാടെ മറച്ചുഞാന്‍ പിരിഞ്ഞുപോകാം!"
Touchin' one...

പാവപ്പെട്ടവൻ said...

ജനിച്ചു പോയൊരു തെറ്റിന് ജീവികുകെ എന്ന് വിധിക്കപെടുമ്പോള്‍ തമസ്സിന്‍ തപ്ത കുടാരം ഒന്നില്‍ തളച്ചിട്ട ദുഃഖങ്ങള്‍ നമ്മള്‍
അതുകൊണ്ടു വികാരങ്ങള്‍ പറഞ്ഞിട്ടു പോയ പോരേ,,,,,
അഭിനന്ദനങ്ങള്‍