Wednesday, March 4, 2009

ജനിക്കാത്ത മകള്‍ക്ക്

അറിയുന്നുവോ,നീഅറിയുന്നുവോ?
എന്റെമനമെന്ന കണ്ണുനീര്‍ കാണുന്നുവോ?
അകലെയെങ്ങോ,ഒരു കിളിചിലച്ചൂ....
അതിനുള്ളിലിന്നും നീ ചിരിച്ചൂ....

ജനിയ്ക്കാതെ അന്നുനീ തിരിച്ചുപോയീ..
എന്റെ കരളിന്റെ നൊമ്പരമായിപിന്നെ;
അകലുവാനാവാതെ,നീചിരിപ്പൂ ഇന്നും;
അകതാരിലോമനേയീ,അമ്മ കരഞ്ഞൂ...

മരിക്കുവാനാവാതെയെന്റെയുള്ളം,
മറവിയെപ്പുണരുവാനാഞ്ഞിടുന്നൂ..
ജനിയ്ക്കുവാനാവുമോയിന്നുവീണ്ടും?ഈ
അമ്മതന്നുയിരായിപുനര്‍ജ്ജനിയ്ക്കൂ!

ഓര്‍ക്കുവാന്‍ മാത്രമായോമനേ വീണ്ടുംനീ..
മനസ്സിലെമായപോല്‍ മറഞ്ഞുനില്‍പ്പൂ...
നോമ്പുകള്‍നോറ്റിടുംനോവിന്റെഉള്ളിലും,
നൊമ്പരമായിനീ..നിറഞ്ഞുനില്‍പ്പൂ...


അമ്മതന്‍ ദുഃഖത്തിന്‍ ആഴക്കടലിലെ
അലകളായ് നീഎന്നും അലിഞ്ഞുചേരും
കാലങ്ങളൊക്കെ കടന്നുപോമെങ്കിലും,
കാണാതെ പോകുമോനീ, ഈഅമ്മമനസ്സ്?

ജനിക്കാതെപോയനീ ജന്മങ്ങളായിരം,
ജീവന്റെജീവനായ് തീരുമെങ്കില്‍?
ഈജന്മം മാത്രമല്ലിനിയുള്ള ജന്മവും,
നിനക്കായി മാത്രം ഞാന്‍ പുനര്‍ജ്ജനിയ്ക്കാം...
അമ്മയായ് വീണ്ടും കാത്തിരിക്കാം!




ശ്രീദേവിനായര്‍.

15 comments:

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു, ചേച്ചീ

mayilppeeli said...

ദേവിയേച്ചീ, വളരെ ഹൃദയ സ്പര്‍ശിയായ കവിത......അവസാന നാലുവരികള്‍ പ്രത്യേകിച്ചും........അമ്മയുടെ അടുത്തേയ്ക്കൊന്നോടിച്ചെല്ലാന്‍ ഇതുവായിച്ചപ്പോള്‍ എന്റെ മനസ്സും വല്ലാതെ കൊതിച്ചു......

the man to walk with said...

manassil vallathe thottu novichu..

Unknown said...

ഓര്‍ക്കുവാന്‍ മാത്രമായോമനേ വീണ്ടുംനീ..
മനസ്സിലെമായപോല്‍ മറഞ്ഞുനില്‍പ്പൂ...
നോമ്പുകള്‍നോറ്റിടുംനോവിന്റെഉള്ളിലും,
നൊമ്പരമായിനീ..നിറഞ്ഞുനില്‍പ്പൂ...


ലാളിത്യം നിറയൂന്ന മനസ്സിന്റെ നൊമ്പരമാണ് ചേച്ചിയുടെ ഈ കവിത

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടമായി ചേച്ചിയുടെ ഈ ഉള്ളു തുടിക്കുന്ന വരികൾ..ആശംസകൾ

nakkwt said...

ഇതാ ശ്രീദേവി ചേച്ചിയുടെ കവിതാ ഫാക്ടറിയില്‍ നിന്നും വീണ്ടും ഒരു അമൂല്യ രത്നം ........ചേച്ചി വല്ലാതെ ഉലച്ചു കളഞ്ഞു ........കണ്ണ് നനഞ്ഞുപോയി അവസാന വരികള്‍ വല്ലാതെ ഹൃദയ സ്പര്‍ശിയായി ...........ആയിരമായിരം അഭിനന്ദനങ്ങള്‍ ...........

കാപ്പിലാന്‍ said...

വളരെക്കാലത്തിനു ശേഷമാണ് ഞാന്‍ ഇവിടെ . ഉള്ളില്‍ തൊട്ടു ഈ കവിത . ആശംസകള്‍ .

Mr. X said...

നല്ല കവിത, ഒരിത്തിരി നോവ്‌ തരുന്നു വായിക്കുമ്പോള്‍.
(why this word verification?)

SreeDeviNair.ശ്രീരാഗം said...

ഇത് എന്റെ ആത്മാവിന്റെ
അനുഭവം ഉള്‍ക്കൊള്ളുന്ന
വരികളാണ്...!

വേദനിപ്പിച്ചെങ്കില്‍ മാപ്പ്!

പ്രിയപ്പെട്ട,

ശ്രീ....

മയില്‍പ്പീലി....

the man to walk with,

അനൂപ്,

ഷിജു,

അബ്ദു,

കാപ്പിലാന്‍,

ആര്യന്‍.....

നിങ്ങളെ നോവിപ്പിച്ചതിന്
വീണ്ടും ക്ഷമ ചോദിക്കുന്നു..!


സ്നേഹപൂര്‍വ്വം,
ദേവിയേച്ചി...

കാദംബരി said...

‘ജനിക്കാതെപോയനീ ജന്മങ്ങളായിരം,
ജീവന്റെജീവനായ് തീരുമെങ്കില്‍?
ഈജന്മം മാത്രമല്ലിനിയുള്ള ജന്മവും,
നിനക്കായി മാത്രം ഞാന്‍ പുനര്‍ജ്ജനിയ്ക്കാം...
അമ്മയായ് വീണ്ടും കാത്തിരിക്കാം!“
അമ്മ മനസിന്റെ നോവുകള്‍
നന്നായിടുണ്ട്

ജെ പി വെട്ടിയാട്ടില്‍ said...

kis""ജനിക്കാതെപോയനീ ജന്മങ്ങളായിരം,
ജീവന്റെജീവനായ് തീരുമെങ്കില്‍?
ഈജന്മം മാത്രമല്ലിനിയുള്ള ജന്മവും,
നിനക്കായി മാത്രം ഞാന്‍ പുനര്‍ജ്ജനിയ്ക്കാം...
അമ്മയായ് വീണ്ടും കാത്തിരിക്കാം!""

GREETINGS FROM TRICHUR

ചിതല്‍ said...

അമ്മയായ് വീണ്ടും കാത്തിരിക്കാം!

നല്ല വരികള്‍ ചേച്ചി..

പാറുക്കുട്ടി said...

അമ്മയായ് വീണ്ടും കാത്തിരിക്കാം!
അമ്മമനസ്സിന്റെ വേദന ഒഴുകുന്ന വരികൾ
നന്നായിരിക്കുന്നു.

SreeDeviNair.ശ്രീരാഗം said...

പ്രീയപ്പെട്ട,
കാദംബരി,

ചിതല്‍,

പാറുക്കുട്ടി...


വളരെ വളരെ നന്ദി..

സ്വന്തം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

ജെ.പി സര്‍,

പ്രത്യേകം നന്ദി
പറയുന്നു.കേട്ടോ?


ശ്രീദേവിനായര്‍