Sunday, March 8, 2009

വചനം

ആദിയില്‍ വചനമുണ്ടായീ...
ആ,വചനം ദിവ്യമായിരുന്നു!

പിന്നെ ഉണ്ടായ ശബ്ദങ്ങളൊക്കെ
പലതരം അറിവിന്റെയും,അര്‍ത്ഥങ്ങളുടേയും,
ഉത്ഭവങ്ങളായിരുന്നു!

ചിലതാകട്ടെ;
അജ്ഞാതഭാവവും വേഷവും
ധരിച്ചവയുമായിരുന്നു!


പലതിനും പലഭാവങ്ങള്‍,
രൂപങ്ങള്‍;
അതിന്,തേനിന്റെ മധുരവും
പനിനീരിന്റെ മണവും,
പ്രണയത്തിന്റെ നിറവും,
സ്നേഹത്തിന്റെ സ്വാദുമുണ്ടായിരുന്നു!

ഇതൊക്കെ നല്‍കിയവനെക്കാണാന്‍
അറിയാന്‍;
ഞാന്‍ നാലുദിക്കിലേയ്ക്കും പാഞ്ഞു...

ഒടുവിലൊരു ദിക്കില്‍;
വെള്ളക്കുതിരയെപൂട്ടിയഒരു മനോഹര
രഥത്തില്‍;
അവന്‍ നില്‍പ്പുണ്ടായിരുന്നു!
അവനെ ഞാന്‍ ആര്‍ത്തിയോടെ,
മോഹത്തോടെ നോക്കിനിന്നു!

എന്റെ മിഴികളിലുടക്കിയ അവന്റെ
മിഴികള്‍,എന്റെഉള്ളിലെ
ഭാഷയെ തെരയുകയായിരുന്നു!

ഭാഷയ്ക്ക് സൌന്ദര്യമുണ്ടോ?
ഞാന്‍ ഭയപ്പെട്ടു?

അവ;
വാക്കുകളായി രൂപാന്തരം പ്രാപിച്ചാല്‍?
ഞാന്‍ പ്രാര്‍ത്ഥിച്ചു!

ശബ്ദമില്ലാത്ത ഭാഷ ;
ജീവനില്ലാത്ത ശരീരം പോലെ?
മെല്ലെ മെല്ലെ അവന്റെ രഥം
താഴ്ന്നിറങ്ങി....
ശബ്ദം, എന്റെമൌനഭാഷയെനോക്കിനിന്നു!

മൌനം,വാചാലമായി....
പിന്നെ ശബ്ദമുഖരിതമായീ...

നിമിഷങ്ങള്‍ക്കപ്പുറം;
അവന്റെ കാല്പാടുകളിലൂടെ,
കാല്‍ പതിച്ച് ഞാന്‍ നടന്നുനീങ്ങി....
വെള്ളക്കുതിരയെപൂട്ടിയ രഥത്തെ
അന്യേഷിച്ച്!


ശ്രീദേവിനായര്‍

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

നിമിഷങ്ങള്‍ക്കപ്പുറം;
അവന്റെ കാല്പാടുകളിലൂടെ,
കാല്‍ പതിച്ച് ഞാന്‍ നടന്നുനീങ്ങി....
വെള്ളക്കുതിരയെപൂട്ടിയ രഥത്തെ
അന്യേഷിച്ച്!

ഇതിങ്ങനെ ഒഴുകിപ്പരക്കുന്നല്ലോ ചേച്ചി.. സന്തോഷമുണ്ട്.. ആശംസകള്‍...

രാജീവ്‌ .എ . കുറുപ്പ് said...

ചേച്ചി ആദ്യം മുതല്‍ അവസാനം വരെ മനോഹരം, നല്ല ഒഴുക്കുണ്ടായിരുന്നു

പലതിനും പലഭാവങ്ങള്‍,
രൂപങ്ങള്‍;
അതിന്,തേനിന്റെ മധുരവും
പനിനീരിന്റെ മണവും,
പ്രണയത്തിന്റെ നിറവും,
സ്നേഹത്തിന്റെ സ്വാദുമുണ്ടായിരുന്നു!

ഈ വരികള്‍ അതി മധുരം പകര്‍ന്നു

nakkwt said...

ചേച്ചി അതിമനൊഹരമയിരിക്കുന്നു........ഭാഷയ്ക്ക് സൌന്ദര്യമുണ്ടോ?
ഭയപെടാതെ പറയാം ഉണ്ട് എന്ന് ആയിരമായിരം അഭിനന്ദനങ്ങള്‍ ..............

Unknown said...

ശ്രീരാഗമോ തേടുന്നു നീ??
നല്ല താളം

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട
ഷിജു,

അഭിപ്രായമിഷ്ടമായീ...
നന്ദി...

കുറുപ്പിനുമെന്റെ
നന്ദി...


nakkwt,
വീണ്ടും നന്ദി...


മുരളികയ്ക്കുമെന്റെ
നന്ദി..


സ്വന്തം,
ചേച്ചി